‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മലയാള സിനിമ നിർമ്മാണ രംഗത്തേക്ക് കടക്കാനൊരുങ്ങി ഡോ.ബോബി ചെമ്മണ്ണൂർ. ‘ബോചെ സിനിമാനിയ’ എന്ന ബാനറിലാണ് സിനിമകൾ നിർമ്മിക്കുകയെന്ന് തൃശൂരിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ബോചെ വ്യക്തമാക്കി. ബിഗ് ബജറ്റ് സിനിമയോടെയാണ്...
യുഎഇയുട ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സിൻ്റെ പേരിൽ വ്യാജപ്രചരണം. ഇത്തിഹാദ് എയർവേയ്‌സ് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റിങ് നടത്തുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയ വഴിയാണ് വ്യാജപ്രചരണം നടക്കുന്നത്.
എന്നാൽ ഇത്തരം നീക്കമില്ലെന്നും...
സ്വകാര്യമേഖലയിലെ എമിറേറ്റൈസേഷനെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ട സ്വകാര്യ കമ്പനിക്ക് 10 മില്യൺ ദിർഹം പിഴ ചുമത്തിയതായി യുഎഇ അധികൃതർ അറിയിച്ചു. 113 പൗരന്മാരെ സാങ്കൽപ്പിക റോളുകളിൽ കമ്പനി നിയമിച്ചതായി അബുദാബി...
സ്വകാര്യ സ്ഥാപനങ്ങളുടെ കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ നാളെ മുതൽ യുഎഇയിൽ ആരംഭിക്കും. സ്വകാര്യ സ്ഥാപനങ്ങൾക്കും പൊതുജോയിന്റ് സ്റ്റോക്ക് സ്ഥാപനങ്ങൾക്കും എമറ ടാക്സ് ഡിജിറ്റൽ ടാക്സ് സേവന പ്ലാറ്റ്ഫോം വഴി കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ...