‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: collection

spot_imgspot_img

ഇത് പൊളിക്കും; റിലീസ് ചെയ്ത് അഞ്ചാം ദിവസം 50 കോടി ക്ലബ്ബിൽ ഇടം നേടി ‘ഗുരുവായൂരമ്പല നടയില്‍’

തിയേറ്ററിൽ ചരിത്രം കുറിച്ച് മുന്നേറുകയാണ് ബേസിൽ ജോസഫ് - പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന 'ഗുരുവായൂരമ്പല നടയിൽ'. കളക്ഷൻ റെക്കോർഡുകൾ തിരുത്തിയെഴുതിയാണ് ചിത്രം വിജയക്കുതിപ്പ് തുടരുന്നത്. റിലീസ് ചെയ്ത് വെറും അഞ്ചാം ദിവസം 50...

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്സും വീണു; തിയേറ്ററിൽ കുതിപ്പ് തുടർന്ന് ‘ഗുരുവായൂരമ്പല നടയില്‍’

മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ തിരുത്തിയെഴുതി മുന്നേറുകയാണ് ബേസിൽ ജോസഫ് - പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന 'ഗുരുവായൂരമ്പല നടയിൽ'. നാല് ദിവസം കൊണ്ട് 45 കോടിയിലധികം രൂപയാണ് ആഗോളതലത്തിൽ ചിത്രം നേടിയിരിക്കുന്നത്. 15.55...

തിയേറ്ററിൽ ഹിറ്റായി ‘ഗുരുവായൂരമ്പല നടയില്‍’; ആദ്യ ദിനം വാരിയത് 3.75 കോടി

മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററിൽ കുതിപ്പ് തുടരുകയാണ് ബേസിൽ ജോസഫ് - പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന 'ഗുരുവായൂരമ്പല നടയിൽ'. റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ ചിത്രം കേരളത്തിൽ നിന്ന് നേടിയത്...

ആദ്യ 100 കോടിയുടെ മധുരം ആസ്വദിക്കാനൊരുങ്ങി ഫഹദ്; 92 കോടിയും പിന്നിട്ട് ‘ആവേശം’

തിയേറ്ററിൽ തരം​ഗം സൃഷ്ടിച്ച് കുതിപ്പ് തുടരുകയാണ് ഫഹദ് ഫാസിലിന്റെ ആവേശം. സിനിമാ പ്രേമികൾക്ക് വിഷുക്കൈനീട്ടമായി റിലീസ് ചെയ്ത സിനിമ ഫഹദിന്റെ ആദ്യ 100 കോടിയിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 11 ദിവസങ്ങൾകൊണ്ട് ആവേശം വാരിയത് 92...

വിനീത് ശ്രീനിവാസന്റെ മാജിക്കിൽ വീണ്ടുമൊരു ഹിറ്റ്; 50 കോടി ക്ലബ്ബിൽ ഇടംനേടി ‘വർഷങ്ങൾക്ക് ശേഷം’

തൊട്ടതെല്ലാം പൊന്നാക്കുന്ന വിനീത് ശ്രീനിവാസന്റെ മികവിൽ ഒരുങ്ങിയ ഒരു ചിത്രം കൂടി ബോക്സോഫീസിൽ ഹിറ്റാകുന്നു. സൗഹൃദവും സിനിമയും പ്രണയവും ഒത്തുചേർന്ന ചിത്രമായ 'വർഷങ്ങൾക്ക് ശേഷം' 50 കോടി ക്ലബ്ബിലാണ് ഇടം നേടിയത്. ഹൃദയത്തിന്...

ബോക്സോഫീസിൽ ഫഫ സ്റ്റാറായി; അഞ്ചാം ദിവസം പിന്നിടുമ്പോൾ 50 കോടിയിലേയ്ക്ക് കുതിച്ച് ‘ആവേശം’

പ്രേക്ഷകർക്കിടയിൽ തരം​ഗമായി ഫഹദ് ഫാസിലിൻ്റെ 'ആവേശം'. മികച്ച പ്രതികരണം നേടി തിയേറ്ററിൽ മുന്നേറുന്ന ചിത്രം അഞ്ചാം ദിവസം പിന്നിടുമ്പോൾ 50 കോടി ക്ലബ്ബിലേയ്ക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ ചിത്രത്തിൻ്റെ ആഗോള കലക്ഷൻ 48 കോടിയാണെന്നാണ്...