‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുവേഫ ചാമ്പ്യൻസ് ലീഗ് വിജയ കിരീടം നേടിയ ചരിത്രം കുറിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് അഭിനന്ദന പ്രവാഹവുമായി യുഎഇ ഭരണകർത്താക്കൾ. ടീം വിജയം കാണാൻ സ്റ്റേഡിയത്തിൽ നേരിട്ടെത്തിയ യുഎഇ പ്രസിഡൻ്റിൻ്റ് വിജയഗോൾ നേടുമ്പോൾ കാണികൾക്കൊപ്പം...
താഴ്ന്ന വരുമാനക്കാർക്കായി പുതിയ നഗര പദ്ധതി പ്രഖ്യാപിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് . സുൽത്താൻ ഹൈതം സിറ്റിയെന്ന് പേരിട്ട പദ്ധതിയുടെ നിർമാണം 2027ൽ പൂർത്തിയാക്കാനാണ് തീരുമാനം. പുതിയ സിറ്റിയിൽ...
അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി മെയ് 19ന് വെള്ളിയാഴ്ച ദുബായ് എക്‌സ്‌പോ സിറ്റിയിലെ എല്ലാ മുൻനിര പവലിയനുകളിലേക്കും സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിക്കും. ഈ വർഷത്തെ മ്യൂസിയം ദിനത്തിൻ്റെ പ്രമേയം അടിസ്ഥാനമാക്കിയുളള...
ദുബായ് നഗരത്തെ “ഭാവിയിലെ മുൻനിര നഗരം” ആക്കുന്നതിന് ലക്ഷ്യമിട്ടുള്ള സാമ്പത്തിക നേതൃത്വ പദ്ധതിയ്ക്ക് തുടക്കം. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദിൻ്റെ നേതൃത്വത്തിലാണ് പദ്ധതി. ദുബായ് ഫ്യൂച്ചർ ഫെലോഷിപ്പ് പ്രോഗ്രാം എന്ന...
2023-ലെ ഏറ്റവും മികച്ച അറബ് ടൂറിസ്റ്റ് നഗരത്തിനുള്ള അവാർഡ് ഷാർജ എമിറേറ്റിലെ ഖോർഫക്കൻ നഗരം നേടിയതായി അറബ് യൂണിയൻ ഫോർ ടൂറിസ്റ്റ് മീഡിയ അറിയിച്ചു. ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് ചെയർമാൻ ഡോ.അബ്ദുൾ...
വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്ന യുഎഇയിലെ ആളുകൾക്ക് അവ പരിഹരിക്കാനുള്ള സുവർണാവസരമൊരുക്കി ജിഡിആർഎഫ്എ. ഫെബ്രുവരി 25 മുതൽ ദെയ്‌റ സിറ്റി സെന്ററിലെ സ്റ്റാളിൽ പ്രത്യേക ക്യാമ്പ്. രാവിലെ 10 മുതൽ രാത്രി 10...