‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യേശുവിന്റെ അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു. കുരിശുമരണത്തിന് മുമ്പ് യേശു തൻ്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്റെയും അവർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിൻ്റെയും ഓർമ്മ പുതുക്കുന്ന ദിവസമാണ് ഇന്ന്....
മകളുടെ വിവാഹത്തിന് മുന്നോടിയായി ലൂർദ് മാതാവിന്റെ പള്ളിയിൽ സമർപ്പിച്ച സ്വർണ കിരീടത്തേക്കുറിച്ചുള്ള വിവാദങ്ങൾ കൊഴുക്കുന്നതിനിടെ വീണ്ടുമൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ലൂർദ് മാതാവിന് 10 ലക്ഷം രൂപയുടെ...
കാഞ്ഞിരപ്പള്ളിയിൽ കുർബാനയ്ക്കിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു. ആനക്കല്ല് നെല്ലിക്കുന്നേൽ അഡ്വ. പോൾ ജോസഫിൻ്റെ മകൻ മിലൻ പോൾ (16) ആണ് മരിച്ചത്. ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിൽ രാവിലെ ഏഴ്...
മധ്യപൂർവ്വ ഏഷ്യയിലെ പ്രഥമ ക്നാനായ ദേവാലയമായ ഷാർജ സെൻ്റ് മേരീസ് ക്നാനായ പളളിയുടെ രജത ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. ജനുവരി 23 ഞായറാഴ്ച അജ്മാനിലുളള കത്തിഡ്രൽ സെൻ്ററിൽ വെച്ചാണ് വിപുലമായ ആഘോഷ പരിപാടികളും...
അലൈൻ സെൻ്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിലെ ‘കൊയ്ത്തുൽസവം 2023’ നവംബർ 4 ശനിയാഴ്ച സന്ധ്യക്ക് 6:30 മുതൽ നടക്കും. ദേവാലയ അങ്കണത്തിൽ വിവിധ പരിപാടികളും കൊയ്തുത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. മലയാളിയുടെ ഗൃഹാതുരത്വമുണർത്തുന്ന...
മണിപ്പൂർ കലാപത്തിൽ 121 ക്രിസ്ത്യൻ പള്ളികൾ തകർക്കപ്പെട്ടതായും 30,000 പേർ ഇവിടെ നിന്നും പലായനം ചെയ്തതായും റിപ്പോർട്ട്. മെയ് മൂന്നിനാണ് മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. നാല് ദിവസം നീണ്ട വംശീയ കലാപത്തിൽ...