‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അരുണാചൽ പ്രദേശിൽ നിന്നുള്ള വുഷു താരങ്ങൾക്ക് ഏഷ്യൻ ഗെയിംസിനുള്ള വിസ നിഷേധിച്ച് ചൈന. വനിതാ താരങ്ങളായ മൻ വാങ്, ഒനിലു ടെഗ, മെപുങ് ലാംഗു എന്നിവർക്കാണ് വിസ ലഭിക്കാതിരുന്നത്. ഗെയിംസിൽ പങ്കെടുക്കുന്നതിനായി സംഘാടകരിൽ...
ഏഷ്യൻ ഗെയിംസിന്റെ 19-ാം പതിപ്പിലെ മത്സരങ്ങൾക്ക് ഇന്ന് ചൈനയിലെ ഹാങ്ചൗവിൽ തുടക്കം കുറിക്കും. സെപ്റ്റംബർ 23നാണ് ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക. 40 കായിക ഇനങ്ങളും 61 മറ്റ് ഇനങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ...
അൽപ്പം കടുപ്പത്തിലുളളരു നിയമവുമായി വരികയാണ് ചൈന . കുട്ടികൾക്ക് ഇൻ്റർനെറ്റ് വിലക്ക് നടപ്പാക്കാനാണ് നീക്കം കുട്ടികളുടെ ഇൻ്റർനെറ്റ് അടിമത്തവും സ്മാർട് ഫോൺ ഉപയോഗവും കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം.
സൈബർ സ്പേസ് അഡ്മിനിസ്ട്രേഷൻ ഓഫ് ചൈനയാണ്...
ഇന്ത്യയും ചൈനയും തമ്മിൽ പരസ്‍പരം തർക്കം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനോടും രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് ചൈന. ഈ മാസം തന്നെ ചൈനയിലുള്ള എല്ലാ മാധ്യമ പ്രവർത്തകരും രാജ്യം വിട്ട് പോകണമെന്നാണ്...
ഇന്ത്യ ഇനി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന് അറിയപ്പെടും. യു.എൻ ജനസംഖ്യ ഫണ്ട് (യു.എൻ.എഫ്.പി.എ) പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകളിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ഇതുപ്രകാരം ചൈനയിൽ 142.57 കോടിയാണ് ജനസംഖ്യയെങ്കിൽ 142.86...
സൗദി-ഇറാനും തമ്മിൽ നീണ്ടുനിന്ന ഏഴ് വർഷത്തെ സംഘർഷം അവസാനിപ്പിക്കാൻ ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനം. ചൈനയുടെ മധ്യസ്ഥതയിലാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവച്ചത്. ഇരുരാജ്യങ്ങളിലും എംബസികൾ...