‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: child

spot_imgspot_img

കുട്ടികളുട സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; കർശന നിർദേശവുമായി ദുബായ് ആർടിഎ

ചെറിയ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താതെയും നിർദ്ദേശങ്ങൾ അവഗണിച്ചും വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കടുത്ത പിഴ മുന്നറിയിപ്പുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)രംഗത്ത്. യുഎഇ ദേശീയ ദിനമായ ഈദ് അല്‍...

പ്രാർത്ഥനയോടെ ഒരു നാട്; ഡൽഹിയിൽ 40 അടി താഴ്ച‌യുള്ള കുഴൽ കിണറിൽ കുട്ടി വീണു

ഡൽഹിയിൽ 40 അടി താഴ്‌ചയുള്ള കുഴൽക്കിണറിൽ കുട്ടി വീണു. വെസ്റ്റ് ഡൽഹിയിലെ കെശോപൂർ മാണ്ഡി ഏരിയയിലെ ഡൽഹി ജൽ ബോർഡിൻ്റെ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ ഇന്ന് പുലർച്ചയോടെ ആയിരുന്നു സംഭവം നടന്നത്. കുട്ടിയെ...

ഒന്നരമാസം പ്രായമുളള കുഞ്ഞിന്റേത് കൊലപാതകം: അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ, മരണം ഉറപ്പിക്കാൻ കുഞ്ഞിന്റെ ദേഹത്ത് കടിച്ചു

കൊച്ചിയിലെ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഒന്നരമാസം പ്രായമുളള കുഞ്ഞിന്റേത് കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി വി പി ഷാനിഫ് കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. കൊലപാതകം...

കണ്ണൂരിൽ തെരുവുനായ ആക്രമണത്തിന് ഇരയായ മൂന്നാം ക്ലാസുകാരി അപകടനില തരണം ചെയ്തു

കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണത്തിന് ഇരയായ മൂന്നാം ക്ലാസുകാരി ജാൻവി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അക്രമത്തിൽ തലയ്ക്കും വയറിലും തുടയിലും കയ്യിലും ആഴത്തിൽ മുറിവേറ്റ കുട്ടിയെ ഉടൻ കണ്ണൂര്‍...

ശൈശവ വിവാഹത്തിൽ ദക്ഷിനേന്ത്യ മുന്നിലെന്ന് യുനിസെഫ് റിപ്പോര്‍ട്ട്

ലോകത്ത് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം നടക്കുന്നത് ദക്ഷിണേഷ്യയിലാണെന്ന് യുനിസെഫ് റിപ്പോര്‍ട്ട്. ബുധനാഴ്ച പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആഗോളതലത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 45 ശതമാനം ബാല വധുക്കളും ഭക്ഷിണേഷ്യയിലാണെന്നാണ് റിപ്പോര്‍ട്ട്. ശൈശവ...

നാല് വയസ്സിന് മുകളിലുള്ളവർക്ക് ഹെൽമെറ്റ് നിർബന്ധം; വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ്

ഇരുചക്ര വാഹനങ്ങളിൽ നാല് വയസ്സിന് മുകളിലുള്ളവർക്ക് ഹെൽമെറ്റ് നിർബന്ധമാണെന്ന്‌ സംസ്ഥാന മോട്ടോർ വാഹന വകുപ്പ്‌. ഇക്കാര്യം കേന്ദ്രമോട്ടോർ വാഹനനിയമം സെക്ഷൻ 129ൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സംസ്ഥാന മോട്ടോൾ വാഹന വകുപ്പ്‌ പുറത്തിറിക്കിയ കുറിപ്പിൽ...