‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കുവൈത്ത് എയർപോർട്ടിൽ ഇനി ഇമിഗ്രേഷൻ പരിശോധനകൾ അതിവേഗം പൂർത്തിയാകും. വെറും ഏഴ് സെക്കൻഡ് മാത്രമേ ഇവിടെ ഇമിഗ്രേഷൻ പരിശോധനകൾക്ക് എടുക്കുകയുള്ളു. അതേസമയം ട്രെയ്നിംഗിലുള്ള സ്റ്റാഫ് അംഗമാണെങ്കിൽ 20 സെക്കൻഡ് വരെ എടുക്കുമെന്ന് എയർപോർട്ട്...
ഹജ്ജ് തീർത്ഥാടകർക്ക് സുഗമമായ യാത്ര വാഗ്ദാനം ചെയ്യുന്നതിനായി ദുബായ് വിമാനത്താവളത്തിൽ പ്രത്യേക ചെക്ക്-ഇൻ, ഇമിഗ്രേഷൻ കൗണ്ടറുകൾ ഒരുക്കി. ചെക്ക്-ഇൻ, പാസ്പോർട്ട് നിയന്ത്രണങ്ങൾ എന്നിവയ്ക്കായി പ്രത്യേക കൗണ്ടറുകളും പ്രത്യേക പുറപ്പെടൽ ഗേറ്റുകളുമാണ് ആരംഭിച്ചത്. ബലിപെരുന്നാൾ...
ദുബായിൽ നിന്നുള്ള ചെക്ക്-ഇൻ സേവനം താൽക്കാലികമായി നിർത്തിവെച്ച് എമിറേറ്റ്സ് എയർലൈൻ. മഴക്കെടുതി മൂലമുള്ള പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചെക് ഇന്നുകൾ താത്കാലികമായി നിർത്തിവെച്ചത്. നാളെ (ഏപ്രിൽ 20) രാവിലെ ദുബായ്...
അബുദാബി സായിദ് വിമാനത്താവളം വഴി എത്തിഹാദ്, എയർ അറേബ്യ എന്നീ വിമാനങ്ങളിൽ യാത്രചെയ്യുന്നവർക്ക് യാസ് മാളിലെ ചെക്ക് ഇൻ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. യാസ് മാളിലെ ഫെറാറി വേൾഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ...
ലോകത്തെ ആദ്യത്തെ റോബോട്ടിക് ചെക്ക് ഇൻ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എമിറേറ്റ്സ് എയർലൈൻസ്. കുറഞ്ഞത് ആറ് ഭാഷകളെങ്കിലും സംസാരിക്കാൻ കഴിയുന്ന സാറയെന്ന കുഞ്ഞൻ റോബോട്ടാണ് ചെക്കിംഗിനായി എത്തുന്നത്.ചെക്ക് ഇൻ മുതൽ ഹോട്ടൽ ബുക്കിംഗ് വരെയുള്ള...
ലഗേജുകളെയോര്ത്ത് വിമാനയാത്രക്കാര്‍ ഇനി ടെന്‍ഷനടിക്കണ്ട. വീട്ടിലെത്തി ലഗേജുകൾ ശേഖരിക്കുന്ന ഓഫ് എയര്‍പോര്‍ട്ട് ചെക് ഇന്‍ സംവിധാനം ഒരുക്കി അബുദാബി. ടൂറിസം 365ഉം ഒയാസിസ് മി എൽഎൽസിയും ചേർന്ന് ഒരുക്കുന്ന നൂതന സേവനം ജൂലൈ...