‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അന്താരാഷ്ട്ര യോഗദിനം ആഘോഷമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് യുഎഇ. 'യോഗ ഫോർ വസുധൈവ കുടുംബകം' എന്ന ബാനറിലാണ് ഇത്തവണ യോഗദിന പരിപാടികൾ സംഘടിപ്പിക്കുന്നത്. അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ ജൂൺ 21ന് വൈകിട്ട് 6 മണി...
ഈദുൽ ഫിത്തർ അവധിക്കാലത്ത് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും കുടുംബാംഗങ്ങളും ഒത്തുചേർന്നതിൻ്റഎ സന്തോഷം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ പുറത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് ഭരണാധികാരി ചിത്രങ്ങളും വീഡിയോയും പങ്കുവച്ചത്.
മക്കളും പേരക്കുട്ടികളും...
ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം കടന്നുവന്ന ഈദ് പെരുന്നാൾ ആഘോഷമാക്കി ഗൾഫ് നാടുകൾ. ആശംസകൾ കൈമാറിയും സക്കാത്തുകൾ നൽകിയും സാഹോദര്യം പങ്കിട്ടും ചെറിയ പെരുന്നാൾ. സൌദിയിലും യുഎഇയിലും ഉൾപ്പെടെ ഈദ് നിസ്കാരത്തിൽ പങ്കെടുത്തത്...
ലോകമെങ്ങുമുളള വിശ്വാസ സമൂഹം ഇന്ന് ഈസ്റ്റർ ആഘോഷത്തിൽ .പ്രത്യാശയുടെ സന്ദേശവുമായാണ് ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കുചേരുന്നത്. മാനവകുലത്തിൻ്റെ രക്ഷക്കായി കുരിശിൽ ജീവൻ വെടിഞ്ഞശേഷം പ്രത്യാശയേകി മൂന്നാം ദിനം യേശുദേവൻ ...
വിശുദ്ധ റമദാനെ വരവേൽക്കാറുള്ള തയ്യാറെടുപ്പിലാണ് വിശ്വാസ ലോകം. നോമ്പിൻ്റെ പുണ്യം പോലെ പ്രധാനമാണ് ഓരോ ദിവസത്തേയും നോമ്പുതുറയും. പകൽ ഉപവാസവും പ്രാർത്ഥനയുമായി കഴിയുന്ന വിശ്വാസികൾ സൂര്യാസ്തമനത്തോടെയാണ് നോമ്പ് തുറക്കുന്നത്.
പങ്കിടലിൻ്റേയും കരുതലിൻ്റേയും സന്ദേശം കൂടി...
മതസൗഹാര്‍ദ്ദത്തിന്‍റേയും ബഹുസ്വരതയുടേയും ഇടമായി മാറുകയാണ് യുഎഇയുടെ തലസ്ഥാനമായ അബുദാബിയില്‍ തുറന്ന 'അബ്രഹാമിക് ഫാമിലി ഹൗസ്',. ഒരുമതില്‍ക്കെട്ടിനുളളില്‍ മസ്ജിദും പള്ളിയും സിനഗോഗും ഉൾക്കൊള്ളുന്നതാണ് അബ്രഹാമിക് ഫാമിലി ഹൗസ് എന്ന് പേരിട്ടിരിക്കുന്ന കെട്ടിട സമുച്ചയം. ഇസ്‌ലാം,...