‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ പൃഥ്വിരാജിന് വൻ സർപ്രൈസ് ഒരുക്കി ഭാര്യ സുപ്രിയ മേനോൻ. മനോഹരമായ പിങ്ക് പൂക്കളുടെ ഒരു ബൊക്കേയും കേക്കും സമ്മാനിച്ചാണ് സുപ്രിയ ഭർത്താവിന്റെ നേട്ടം ആഘോഷമാക്കിയത്....
78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ ഇന്ത്യ. ചെങ്കോട്ടയിൽ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തി. പിന്നീട് സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്‌മരിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. 'വികസിത ഭാരതം @2047' എന്നതാണ്...
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി മീര നന്ദൻ. അധികം വൈകാതെ വിവാഹിതയാകാനൊരുങ്ങുന്ന മീരയുടെ വിശേഷങ്ങളെല്ലാം അറിയാൻ ആരാധകർക്ക് വലിയ താത്പര്യവുമാണ്. കഴിഞ്ഞ വർഷം വിവാഹനിശ്ചയം കഴിഞ്ഞ മീരയുടെ മെഹന്ദി ആഘോഷങ്ങളുടെ ചിത്രങ്ങളും...
സ്നേഹത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശവുമായി കേരളത്തിലെ ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. പെരുന്നാൾ ദിനത്തിൽ ഇന്ന് രാവിലെ സംസ്ഥാനത്തെ വിവിധ പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും നിസ്‌കാരച്ചടങ്ങുകളും നടന്നു. ആത്മസമർപ്പണത്തിന്റെയും സഹനത്തിൻ്റെയും...
ലോക്സഭാ ഇലക്ഷനിൽ ചരിത്ര വിജയം സ്വന്തമാക്കിയ സുരേഷ് ഗോപി തൃശൂരിലെ സ്വീകരണം ഏറ്റുവാങ്ങി ദില്ലിയിലേക്ക്. പ്രധാനമന്ത്രി മോദിയെ നേരിൽ കാണുകയാണ് പ്രധാന ഉദ്ദേശം. അതേസമയം തൻ്റെ മന്ത്രി സ്ഥാനത്തെപ്പറ്റി പാർട്ടി തീരുമാനിക്കുമെന്നും സുരേഷ്...
ഐപിഎല്‍ ചരിത്രത്തിലെ മൂന്നാം കിരീടം സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. താരങ്ങൾക്കൊപ്പം ടീം ഉടമ ഷാറൂഖ് ഖാനും അതീവ സന്തോഷത്തിലാണ്. കുടുംബത്തോടൊപ്പം ഫൈനൽ കാണാനെത്തിയ കിങ് ഖാൻ തന്റെ ടീം വിജയിച്ചതോടെ...