‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദേശസ്നേഹത്തിന്റെ ഓർമ്മകളുമായി യുഎഇയിൽ പതാകദിനം ആചരിച്ചു. രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിച്ച് എല്ലാ എമിറേറ്റിലെയും വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ഇന്നലെ രാവിലെ 11ന് പതാക ഉയർത്തൽ നടന്നു.
ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി...
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാമത് ജന്മദിനാഘോഷങ്ങളിൽ രാജ്യം. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർല, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയവർ രാജ്...
94–ാം ദേശീയദിനം ആഘോഷിക്കുകയാണ് സൗദി അറേബ്യ. വിപുലമായ ആഘോഷ പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. രാഷ്ട്രസ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് ആധുനിക സൗദി അറേബ്യയെ കെട്ടിപ്പടുത്തതിന്റെ വാർഷികദിനമാണ് ഇന്ന് (സെപ്റ്റംബർ 23)...
പ്രവാചക സ്മരണയില്‍ കേരളത്തിൽ ഇന്ന് നബിദിനം ആഘോഷിക്കുന്നു. മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാൻ വിപുലമായ പരിപാടികളാണ് മദ്റസകളിലും പള്ളികളിലും ഒരുക്കിയിരിക്കുന്നത്.
കൊടി തോരണങ്ങളാൽ പള്ളികളും മദ്രസകളും അലങ്കരിച്ചിട്ടുണ്ട്. മദ്റസകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ റാലികൾ...
ലൈംഗികാതിക്രമ പരാതികൾ ഉയരുന്നതിനിടെ നടൻ ജയസൂര്യയ്ക്ക് ജന്‍മദിനം. എന്നാൽ പതിവ് തിളക്കമോ ആഘോഷങ്ങളോ ഇല്ലാതെയാണ് പിറന്നാൾ ദിനം കടന്നുപോകുന്നത്. നിരവധി ആരാധകർ ഹൃദയത്തിലേറ്റിയ താരത്തിനെതിരേ പീഡന പരാതി ഉയർന്നതോടെ ആശംസകൾ അറിയിക്കുന്നവരുടെ എണ്ണവും...
ദുബായിക്ക് പുതിയൊരു മുഖം സമ്മാനിച്ച മെട്രോ 15-ാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ്. 2009 സെപ്റ്റംബർ 9ന് ആരംഭിച്ച മെട്രോയുടെ വാർഷികാഘോഷം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഇതിന്റെ ഭാഗമായി യാത്രക്കാർക്ക്...