‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായിൽ പോലീസുകാരെന്ന വ്യാജേന കുങ്കുമപ്പൂ വ്യാപാരിയില്‍നിന്ന്
470,000 ദിർഹം കൊള്ളയടിച്ച സംഘം ദുബായ് പോലീസിന്റെ പിടിയിലായി. ആറ് ഏഷ്യക്കാരും അറബ് വംശജനും അടങ്ങുന്ന സംഘമാണ് പിടിയിലായത്. പ്രതികളെ ആറ് മാസം തടവിന് വിധിച്ച കോടതി...
യുഎഇയില്‍ 2022ല്‍ നടന്ന വിവാഹമോചനത്തിന്റെ കണക്കുകൾ പുറത്ത്. നീതിന്യായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 2022ല്‍ യുഎഇയില്‍ ആകെ രേഖപ്പെടുത്തിയത് 596 വിവാഹമോചന കേസുകളാണ്. ഇതില്‍ 290 വിവാഹമോചന കേസുകളും സ്വദേശി പൗരന്മാരുടേതാണ്....
വിവാദ കിളികൊല്ലൂര്‍ പൊലീസ് മർദനത്തില്‍ സൈന്യത്തിന്റെ ഇടപെടല്‍. മാനദണ്ഡങ്ങൾ ലംഘിച്ച് സൈനികനെ അറസ്റ്റ് ചെയ്തതിലും മര്ദ്ദനത്തിനിരയാക്കിയതിലും സൈന്യം റിപ്പോര്‍ട്ട് തേടി. ഡിജിപിയും ചീഫ് സെക്രട്ടറിയും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
സൈന്യം റിപ്പോര്‍ട്ട് തേടി
സൈനികനെ അറസ്റ്റ് ചെയ്ത...
കേസിൽ മുന്‍ മന്ത്രി ഡോ. തോമസ് െഎസകിനെ ചോദ്യം ചെയ്യുന്നത് അടക്കമുളള ഇ.ഡിയുടെ തുടർനടപടികൾ ഹൈക്കോടതി തടഞ്ഞു. രണ്ട് മാസത്തേക്ക് ജസ്റ്റിസ് വി.ജി അരുണാണ് നടപടികൾ സ്റ്റേ ചെയ്തത്. അതേസമയം ഇഡിക്ക് അന്വേഷണം...
നിയമനടപടിക്രമങ്ങൾ വേഗത്തിലായതായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്. ഒരുമാസത്തിനിടെ 7000 കേസുകളിൽ വിധി പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടുകൾ. നിർമിത ബുദ്ധി, ഓൺലൈൻ വാദം കേൾക്കൽ തുടങ്ങിയ നൂതന മാർഗം സ്വീകരിച്ചതോടെയാണ് അഭുതപൂര്‍വ്വമായ വേഗത കൈവരിക്കാനായത്.
പ്രവൃത്തി ദിവസത്തിൽ...