‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ആക്രമണത്തിനും പൊതു ക്രമക്കേടുകൾക്കും ശിക്ഷിക്കപ്പെട്ടതിന് ഒരു അഭിഭാഷകൻ്റെ ലൈസൻസ് റദ്ദാക്കിയതായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെനൻ്റ് ലോയേഴ്‌സ് ഡിസിപ്ലിനറി കൗൺസിൽ അറിയിച്ചു. നിയമ തൊഴിലിൻ്റെ ധാർമ്മികവും പരമ്പരാഗതവുമായ മാനദണ്ഡങ്ങൾ ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനതാണ് അഭിഭാഷകനെ...
2023 വർഷത്തിൻ്റെ ആദ്യ പകുതിയിൽ അബുദാബിയിലെ കോടതികൾ മൂന്ന് വ്യത്യസ്ത തലങ്ങളിലായി 37,536 തീരുമാനങ്ങൾ എടുത്തതായി കണക്കുകൾ. 29,808 തീരുമാനങ്ങൾ ട്രയൽ കോടതികളും 6,239 തീരുമാനങ്ങൾ അപ്പീൽ കോടതികളും 1,489 തീരുമാനങ്ങൾ പരമോന്നത...
കഴിഞ്ഞ ജൂണിൽ യുഎഇയിൽ ഒരാൾക്ക് മെർസ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന തിങ്കളാഴ്ച അറിയിച്ചു.അൽ ഐനിൽ താമസിക്കുന്ന പ്രവാസിയായ 28കാരനെ കഴിഞ്ഞ ജൂൺ എട്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രോഗിയുമായി സമ്പർക്കം പുലർത്തിയ 108...
മഅദനിയുടെ രോഗവിവരം അന്വേഷിച്ച മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച പിഡിപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് കൊച്ചി കടവന്ത്ര പൊലീസ് കേസെടുത്തത്. തുടർച്ചയായി അശ്ലീല സന്ദേശങ്ങൾ അയച്ചതോടെ...
വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് അസിസ്റ്റന്റ് ജയിലറെ മർദ്ദിച്ചതിനേത്തുടർന്ന് ആകാശ് തില്ലങ്കേരിയെ വിയ്യൂരിൽ ജയിലിൽ നിന്ന് അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. ആകാശിനെതിരെ വിയ്യൂർ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി...
കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിൽ അറസ്റ്റ് തടയണമെന്ന പ്രതി വിശാഖിന്റെ അപേക്ഷ ഹൈക്കോടതി തള്ളി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.
താൻ നിരപരാധിയാണെന്നും പ്രിൻസിപ്പലാണ് ഉത്തരവാദിയെന്നും അപേക്ഷയിൽ പറയുന്നുണ്ട്. എന്നാൽ...