‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Career

spot_imgspot_img

ലൈഫ് സയൻസ് മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി യുഎഇ

യുഎഇയിലെത്തുന്ന പ്രവാസികൾക്ക് മികച്ച തൊഴിൽ അവസരം ഒരുങ്ങുന്നു. ലൈഫ് സയൻസ് മേഖലയിൽ പുതിയതായി 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് നീക്കം. പത്ത് വർഷത്തിനകം ലക്ഷ്യം പൂർത്തിയാക്കുമെന്ന്അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ആരോഗ്യവകുപ്പ് ചെയർമാനുമായ മൻസൂർ...

‘അമ്മയുടെ ആഭരണം പണയംവെച്ചാണ് അന്ന് സം​ഗീതോപകരണം വാങ്ങിയത്’; തുറന്നുപറഞ്ഞ് എ.ആർ റഹ്മാൻ

തന്റെ കരിയറിന്റെ പ്രാരംഭ കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകളേക്കുറിച്ച് തുറന്നുപറഞ്ഞ് സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. മ്യൂസിക് സ്റ്റുഡിയോ സ്ഥാപിക്കുന്ന സമയത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് താൻ കടന്നുപോയതെന്നും ആ സമയത്ത് തന്നെ സഹായിച്ചത്...

‘ഇപ്പോൾ ആ സിനിമ കാണുമ്പോൾ എനിക്ക് എന്നോടുതന്നെ പുച്ഛവും അവജ്ഞയും തോന്നും’; വെളിപ്പെടുത്തലുമായി മമ്മൂട്ടി

കഴിഞ്ഞ നാല് പതിറ്റാണ്ടായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന അഭിനയപ്രതിഭാസമാണ് നടൻ മമ്മൂട്ടി. 70കളുടെ തുടക്കത്തിൽ മലയാള സിനിമയിൽ എത്തിയ താരം ഇതിനോടകം 400ലധികം ചിത്രങ്ങളിലാണ് അഭിനയിച്ചത്. ഇപ്പോൾ തന്റെ തുടക്കകാലത്തെ സിനിമകളേക്കുറിച്ച് ചില വെളിപ്പെടുത്തൽ...

ഭാ​ഗ്യനിർഭാ​ഗ്യങ്ങൾക്ക് മുന്നിൽ തഴയപ്പെട്ട മലയാളി ക്രിക്കറ്റർ

ക്രിക്കറ്റ് പലപ്പോഴും അങ്ങനെയാണ്. എത്രയൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന് പറഞ്ഞാലും ഒരുപക്ഷേ ഭാ​ഗ്യനിർഭാ​ഗ്യങ്ങളാണ് കരിയർ തീരുമാനിക്കുന്നത്. കഴിവുണ്ടായിട്ടും എങ്ങുമെത്താതെ, കളിക്കളത്തിന് മുമ്പിൽ നിരാശരായി നിന്ന എത്രയോ താരങ്ങളുടെ കണ്ണീരിന് സാക്ഷ്യം വഹിച്ചതാണ് ക്രിക്കറ്റ്...