‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഡ്രൈവിംഗ് സമയത്ത് കാറിൽ നിന്ന് കയ്യും തലയും പുറത്തിടരുതെന്ന് ആവർത്തിച്ച് ദുബായ് പൊലീസ്. ഡ്രൈവർമാർക്കും യാത്രക്കാർക്കുമുള്ള മുന്നറിയിപ്പെന്നോണം വിശദമായ ഒരു വീഡിയോയും ദുബായ് പൊലീസ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. ഇത്തരം നിർദ്ദേശങ്ങൾ...
അപകടം നടന്നാൽ എയർബാഗ് ഉള്ളതിനാൽ രക്ഷപ്പെടാൻ സാധിക്കുമെന്ന ആത്മവിശ്വാസത്താൽ വാഹനമോടിക്കുന്നവരാണ് ഇന്ന് മിക്കവരും. എന്നാൽ അപകട സമയത്ത് എയർബാഗ് പ്രവർത്തിക്കാതിരുന്നാൽ എന്താകും അവസ്ഥയെന്ന് ചിന്തിച്ചിട്ടുണ്ടോ.. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
സംഭവം നടക്കുന്നത്...
ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ പിടിയിലായ ചാത്തന്നൂർ മാമ്പള്ളിക്കുന്നത്ത് കെ.ആർ.പത്മകുമാറിൻ്റെ വീട്ടുമുറ്റത്ത് നിന്നാണ് ഡിസയർ കാർ കണ്ടെത്തിയത്. നീലക്കാറും കുട്ടിയെ തട്ടിക്കൊണ്ടുപോയ വെള്ളക്കാറും പത്മകുമാറിന്റെ...
'ഗരുഡൻ' സിനിമയുടെ വൻവിജയത്തിന് പിന്നാലെ സംവിധായകൻ അരുൺ വർമ്മയ്ക്ക് കാർ സമ്മാനിച്ച് ലിസ്റ്റിൻ സ്റ്റീഫൻ. 20 ലക്ഷം രൂപ വില വരുന്ന കിയാ സെൽട്ടോസ് ആണ് അരുൺ വർമ്മയ്ക്ക് നിർമ്മാതാവായ ലിസ്റ്റിൻ സമ്മാനിച്ചത്....
സൌദി ഭരണാധികാരി സല്മാന് രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തുര്‍ക്കി നിര്‍മിത ഇലക്ട്രിക് കാറുകള്‍ സമ്മാനമായി നൽകി തുര്‍ക്കി പ്രസിഡൻ്റ് റജബ് തയ്യിബ് ഉര്ദുഗാന് . ഉര്‍ദുഗാൻ്റെ സൗദി സന്ദര്‍ശനത്തിൻ്റെ ഭാഗമായാണ്...
റെഡ് സിഗ്നൽ കത്തിയിട്ടും കാർ നിർത്താതെ മുന്നോട്ട് നീങ്ങിയ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി വാഹനാപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ദിവസം ഫ്ളോറിഡയിലെ ഫോർട്ട് ലൗഡർഡെയിലിലായിരുന്നു സംഭവം.
ട്രാഫിക്ക് സിഗ്നലിൽ റെഡ്...