‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ശ്വാസകോശ അർബുദം നേരത്തെ കണ്ടെത്തുന്നതിനായി ഡിജിറ്റൽ ആരോഗ്യനിർണയ പ്ലാറ്റ്ഫോം ആരംഭിക്കാനൊരുങ്ങി യുഎഇ ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം. പുകവലി ശീലമുള്ള 50-ഉം അതിൽ കൂടുതൽ വയസുമുള്ളവരെ ലക്ഷ്യമിട്ടാണ് പ്ലാറ്റ്ഫോം ആരംഭിക്കുന്നത്.
നിർമിതബുദ്ധിയുടെ (എ.ഐ) സഹായത്തോടെ...
സ്തനാർബുദത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി യുഎഇയിലുടനീളം സവാരി നടത്താനൊരുങ്ങി പിങ്ക് സൈക്ലിസ്റ്റുകൾ. സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിൻ്റെയും സ്‌ക്രീനിംഗിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള കമ്മ്യൂണിറ്റി സംരംഭമായ പിങ്ക് ടൂറിൻ്റെ രണ്ടാം പതിപ്പാണ് സംഘടിപ്പിക്കുന്നത്.
സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ട...
അബുദാബിയിൽ പുതിയതായി ആരംഭിച്ച ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഭാഗമായ കാൻസർ കെയർ സെൻ്ററിൽ ഡ്രോപ്പ്-ഇൻ രോഗികൾക്ക് ഇൻഷുറൻസ് സ്റ്റാറ്റസ് പരിഗണിക്കാതെ സൗജന്യമായി കൺസൾട്ടേഷനുകൾ നൽകാൻ തീരുമാനം. സഹിഷ്ണുത - സഹവർത്തിത്വ മന്ത്രി ഷെയ്ഖ്...
അർബുദ രോഗത്തോട് പൊരുതി വിജയിച്ച താരമാണ് ബോളിവുഡ് സുന്ദരി മനീഷ കൊയ്രാള. ഇപ്പോൾ കാൻസറുമായുള്ള തൻ്റെ പോരാട്ടത്തിനിടയിലെ ജീവിതത്തേക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് താരം. അർബുദം സ്ഥിരീകരിച്ചതോടെ തന്റെ സുഹൃത്തുക്കൾ ഒറ്റപ്പെടുത്തിയെന്നും ബന്ധങ്ങളെക്കുറിച്ച്...
വില്യം രാജകുമാരൻ്റെ ഭാര്യയും വെയിൽസ് രാജകുമാരിയുമായ കേറ്റ് മിഡിൽടണിന് അർബുദം സ്ഥിരീകരിച്ചു. ഒരു വീഡിയോയിലൂടെയാണ് 42-കാരിയായ കേറ്റ് തനിക്ക് അർബുദം സ്ഥിരീകരിച്ചതായും കീമോതെറാപ്പിയിലൂടെ കടന്നുപോകുന്നതായും വ്യക്തമാക്കിയത്. ജനുവരിയിലാണ് അടിവയറ്റിൽ ശസ്ത്രക്രിയ നടത്തിയതെന്നും രോഗസ്ഥിരീകരണം...
തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തൽ നടത്തി ഐഎസ്ആർഒ മേധാവി എസ്. സോമനാഥ്. താൻ അർബുദബാധിതനായിരുന്നുവെന്നും ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ ദിവസം തന്നെയാണ് അർബുദം സ്ഥിരീകരിച്ചതെന്നുമാണ്...