‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കോപ്പ അമേരിക്കയിൽ വീണ്ടും ചരിത്രം സൃഷ്ടാക്കാൻ മെസിപ്പട. നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീനയ്ക്ക് ആദ്യ മത്സരത്തിൽ വിജയത്തുടക്കം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കാനഡയെ വീഴ്ത്തിയത്. കളിയുടെ രണ്ടാം പകുതിയിൽ ജൂലിയൻ അൽവാരസും ലൗത്താരോ...
ടി20 ലോകകപ്പിന്റെ ആവേശം ഉയരുകയാണ്. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ കാനഡയ്ക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയിരിക്കുകയാണ് ആതിഥേയരായ യുഎസ്എ. ഏഴ് വിക്കറ്റിനാണ് യുഎസ് കാനഡയെ തകർത്തത്. കാനഡ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം 17.4...
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഇഷ്ടതാരമാണ് പേസർ ജസ്പ്രീത് ബുമ്ര. താരവുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം ആരാധകർ ഇരുകയ്യുംനീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോൾ തന്റെ ക്രിക്കറ്റ് ജീവിതവുമായി ബന്ധപ്പെട്ട് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് താരം. ക്രിക്കറ്റിൽ അവസരങ്ങൾ...
തിയേറ്ററിൽ മികച്ച പ്രതികരണം ഏറ്റുവാങ്ങി തേരോട്ടം ആരംഭിച്ചിരിക്കുകയാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ ആടുജീവിതം. ഇതിനിടെ സിനിമയുടെ അണിയറപ്രവർത്തകരെ ആശങ്കപ്പെടുത്തുന്ന ഒരു വാർത്തയാണ് എത്തിയിരിക്കുന്നത്. റിലീസിന് തൊട്ടുപിന്നാലെ ആടുജീവിതത്തിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്. കേരളത്തിലല്ല, കാനഡയിലാണ്...
ക്രിസ്തുമസ് ആഘോഷം ഇങ്ങെത്തി കഴിഞ്ഞു. ദിവസങ്ങൾ മാത്രമാണ് ക്രിസ്തുമസിനായി ശേഷിക്കുന്നത്. വിപണിയിൽ ഇനി വ്യത്യസ്തതരം ട്രീകളുടെ വരവായി. ദുബായിലെ സത്വ സ്ട്രീറ്റിൽ പുതിയ ട്രീകൾക്കായി എത്തുന്നത് ധാരാളം പേരാണ്.
യു.എ.ഇ.യുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള...
കനേഡിയൻ പൗരന്മാർക്ക് ഇ-വിസ നൽകുന്നത് ഇന്ത്യ പുനരാരംഭിച്ചു. രണ്ടുമാസത്തെ ഇടവേളക്ക് ശേഷമാണ് നീക്കം. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. നിജ്ജാറിന്റെ കൊലപാതകത്തിന്...