‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഖത്തർ ചാരിറ്റി നടപ്പാക്കുന്ന വിദ്യാഭ്യാസ ക്യാംപെയ്ൻ പദ്ധതിയിലൂടെ ഒരു ലക്ഷം നിർധന വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കും. വിദ്യാഭ്യാസം അത് സാധ്യമാക്കുന്നു എന്ന തലക്കെട്ടിൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയാണ് ഇതുവഴി ഖത്തർ ചാരിറ്റി. യുദ്ധം, പ്രകൃതി...
യുഎഇയിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും ബോധവത്കരണ കാമ്പയിനുമായി ആരോഗ്യ മന്ത്രാലയം. ചൂട് കൂടുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് മറികടക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച ഷാർജയിലാണ് കാമ്പയിൻ...
വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിന് പുതിയ ക്യാംമ്പയിനുമായി ഷാർജ പൊലീസ്. മൂന്നുമാസം നീണ്ടുനിൽക്കുന്ന ‘റിന്യൂ യുവർ വെഹിക്കിൾ ക്യാമ്പയിൻ ആരംഭിച്ചതായി ഷാർജ പോലീസ് അധികൃതർ അറിയിച്ചു. കൂടാതെ കൃത്യസമയത്ത് വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നവർക്ക് സമ്മാനങ്ങൾ...
'മകൻ കടകളിലെ സാധനങ്ങളൊക്കെ വലിച്ചുതാഴെയിടും. പിന്നീട് താനതൊക്കെ കാശുകൊടുത്ത് വാങ്ങും. എന്നിട്ടും കുറ്റപ്പെടുത്തലുകളും കളിയാക്കലും ബാക്കിയാണ്'. ഒട്ടിസം ബാധിതനായ മകനെ പരിപാലിക്കുന്നതിൻ്റെ പ്രയാസങ്ങൾ വ്യക്തമാക്കുകയാണ് കലാകാരനായ താജ് പത്തനംതിട്ട.
കഴിഞ്ഞ 30 വർഷത്തിലധികമായി കേരളത്തിലെ...
റോഡപകട സാധ്യതകൾ ഒഴിവാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി ഗതാഗത ബോധവത്കരണ പരിപാടികളുമായി ഷാർജ പൊലീസ്. ഡ്രൈവർമാർക്കിടയിലും യാത്രക്കാർക്കിടയിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. ഡ്രൈവർമാർക്കിടയിലും മറ്റ് റോഡ് ഉപയോക്താക്കൾക്കിടയിലും ട്രാഫിക് സംസ്കാരം മെച്ചപ്പെടുത്തുക, ട്രാഫിക് നിയമങ്ങളും...
റമദാനോട് അനുബന്ധിച്ച് യുഎഇ നടപ്പിലാക്കുന്ന വൺ ബില്യൺ മീൽസ് എൻഡോവ്‌മെൻ്റ് കാമ്പെയ്നാണ് പിന്തുണ നൽകിയ ബിസിനസ് സംരഭകരെ അഭിനന്ദിച്ച് യുഎഇ. ദുബായ് ഓപ്പറയിൽ സംഘടിപ്പിച്ച മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ...