‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വാഹനത്തിന്റെ ഇടതു വശത്ത് ഹാർഡ് ഷോൾഡർ പൊസിഷനിലൂടെ ഓവർടേക്ക് ചെയ്യുന്നത് അപകടമുണ്ടാക്കുമെന്ന് മാത്രമല്ല, ഗുരുതരമായ ഗതാഗത ലംഘനവുമാണ്. ഇത്തരം കുറ്റകൃത്യം തെളിഞ്ഞാൽ യുഎഇ ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 42 പ്രകാരം കുറ്റവാളികൾക്ക്...
വയനാട്ടിൽ യുവാവിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയതിന് പിന്നാലെ കടുവയെ പിടികൂടുന്നതിനായി ആദ്യ ദിവസം സ്‌ഥാപിച്ച 8 ക്യാമറകളിലൊന്നിൽ കടുവയുടെ മുഖം ഭാഗികമായി പതിഞ്ഞു. പ്രജീഷിന്റെ മൃതദേഹം കിടന്ന സ്‌ഥലത്തിനടുത്ത് സ്‌ഥാപിച്ച ക്യാമറകളിലൊന്നിലാണ് കടുവയുടെ...
ഒരു രാജ്യത്തെ ജനങ്ങളെ മുഴുവൻ നിരീക്ഷണ വലയത്തിലാക്കാൻ നീക്കവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. അഫ്ഗാനിലെ പ്രധാന നഗരങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനാണ് നീക്കം. 2021 ആഗസ്റ്റില്‍ അഫ്ഗാനില്‍ നിന്ന് പിന്മാറും മുമ്പ് അമേരിക്ക...
എഐ ക്യാമറ വഴിയുള്ള പിഴ അടയ്ക്കാത്തവര്‍ക്ക് ഇനിമുതൽ വാഹന ഇന്‍ഷുറന്‍സ് പുതുക്കി നല്‍കില്ലെന്ന് ഗാതഗതമന്ത്രി. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.
ഇന്നലെ വരെ 25. 81...
നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെ വ്യാജ വീഡിയോ കോൾ നടത്തി പണം തട്ടുന്നത് വ്യാപകമാകുന്നു. ഡൽഹി സ്വദേശിക്ക് പണം നഷ്ടമായതിന് പിന്നാലെ കോഴിക്കോടും സമാന പരാതി ഉയർന്നു. കേരളത്തിൽ ഇത് ആദ്യ കേസാണെന്ന് സൈബർ പൊലീസ്...
കർണാടകയിൽ സർക്കാർ 40% കമ്മീഷനാണ് മുക്കുന്നതെങ്കിൽ കേരളത്തിലേക്കെത്തുമ്പോൾ അത് 80% ആയി ഉയർന്നെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തൃശൂർ ഡിസിസി ഓഫീസിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ്...