‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
എളിമയുള്ള ജീവിതശൈലികൊണ്ട് ജനപ്രീതി നേടിയ ബിസിനസ് അതികായനാണ് രത്തൻ ടാറ്റ. കോടീശ്വരൻമാരുടെ പട്ടികയിൽ ഇടം പിടിക്കുന്നതിനേക്കാൾ ജീവകാര്യണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയ വ്യക്തി. ബിസിനസ്സിലെ മിടുക്കും, ദീർഘവീക്ഷണവും സഹാനുഭൂതി നിറഞ്ഞ പ്രവർത്തനങ്ങളുമാണ് രത്തൻ...
ഐ.ടി.എൽ കോസ്മോസ് ഗ്രൂപ്പിൻ്റെ ചെയർമാനും യുഎഇയിലെ മുതിർന്ന ഇന്ത്യൻ പ്രവാസി വ്യവസായിയുമായ റാം ബുക്സാനി ദുബായിൽ അന്തരിച്ചു. 83 വയസായിരുന്നു. പുലർച്ചെ ഒന്നോടെ സ്വവസതിയിലായിരുന്നു അന്ത്യം.
1959 നവംബറിലാണ് റാം ബുക്സാനി ദുബായിൽ എത്തുന്നത്....
റമാദാനിന് മുന്നോടിയായി യുഎഇയിൽ നിന്നുള്ള ഒരു സന്തോഷ വാർത്തയാണ് സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്നത്. റമദാൻ പ്രമാണിച്ച് യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരുടെ മോചനത്തിനായി 10 ലക്ഷം ദിർഹം (2.25 കോടി രൂപ)...
കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച വസ്തുക്കൾ കൺമുന്നിൽ നശിക്കുന്നത് കണ്ടുനിൽക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ചില സന്ദർഭങ്ങളിൽ ഒന്നും ചെയ്യാനാകാതെ കയ്യുകെട്ടി നോക്കി നിൽക്കാനെ സാധിക്കുകയുള്ളു. അത്തരം അവസ്ഥയിലൂടെയാണ് യുഎഇയിലെ വ്യവസായിയായ മുഹമ്മദ്...
കടംവാങ്ങിയവരുടെ കണക്കുപുസ്തകം തീയിലിട്ട് ചാമ്പലാക്കി വ്യവസായി. പണം തിരികെ തരാനുളള എല്ലാവരോടും ക്ഷമിച്ചിരിക്കുന്നെന്നും സൌദി വ്യവസായിയായ സലിം ബിൻ ഫദ്ഗാൻ അൽ റാഷിദി വ്യക്തമാക്കി.
ഇതെല്ലാം പണം തരാനുള്ളവരുടെ പേരു വിവരങ്ങളും മറ്റും എഴുതിയ...