‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പ്രമുഖ വ്യവസായിയും ഹിന്ദുജ ഗ്രൂപ്പ് ചെയർമാനുമായ എസ്.പി ഹിന്ദുജ അന്തരിച്ചു. 87 വയസായിരുന്നു. ചികിത്സക്കിടെ ലണ്ടനിലായിരുന്നു അന്ത്യം. ഡിമൻഷ്യ ബാധിച്ച് കുറച്ചുനാളായി ചികിത്സയിലായിരുന്നു. ഹിന്ദുജ സഹോദരന്മാരിലെ മൂത്തയാളാണ് ശ്രീചന്ദ് പരമാനന്ദ് ഹിന്ദുജ എന്ന...
സ്വകാര്യ സ്ഥാപനങ്ങളുടെ കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ നാളെ മുതൽ യുഎഇയിൽ ആരംഭിക്കും. സ്വകാര്യ സ്ഥാപനങ്ങൾക്കും പൊതുജോയിന്റ് സ്റ്റോക്ക് സ്ഥാപനങ്ങൾക്കും എമറ ടാക്സ് ഡിജിറ്റൽ ടാക്സ് സേവന പ്ലാറ്റ്ഫോം വഴി കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ...
മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ മുന്നിലെത്തി എംഎ യൂസഫലി.ദുബായിലെ പ്രമുഖ വാണിജ്യ മാഗസിനായ അറേബ്യൻ ബിസിനസ് പുറത്തുവിട്ട പട്ടകയിലാണ് എംഎ യുസഫലി മുന്നിലെത്തിയത്. ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ...
പുതിയ കുടുംബ ബിസിനസ് നിയമവുമായി യുഎഇ. ജനുവരി മുതല്‍ പുതിയ നിയമം നടപ്പാക്കുമെന്നും സാമ്പത്തിക മന്ത്രാലയം. രാജ്യത്തെ കുടുംബ ബിസിനസുകളുടെ വളര്‍ച്ച ലക്ഷ്യമിട്ടും ലോകത്താകമാനമുളള കുടുംബ ബിസിനസുകളെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിനുമായാണ് പുതിയ നിയമം...
ലോക സാമ്പത്തിക മേഖലയില്‍ 2030 ഓടെ ഗൾഫ് രാജ്യങ്ങൾ കൂടുതല്‍ ശക്തരാകുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങളുമായി ജിസിസി രാഷ്ട്രങ്ങൾ വ്യാപാരം ശക്തമാക്കും. പത്ത് വര്‍ഷത്തിനുളളില്‍ 60 ശതമാനം വ്യാപാര വർധനവ് ഗൾഫ്...
ദുബായില്‍ വില്ലകളും അപ്പാര്‍ട്ട്മെന്റുകളും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണക്കുകൾ. ഗണ്യമായ വര്‍ദ്ധനവ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രകടമാകുന്നതായി റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ് 9 വര്‍ഷത്തിനിടെ ഏറ്റവും മികച്ച പ്രകടനം കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടായതായും...