‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വിശ്വാസ്യതയെ തന്റെ ബ്രാൻഡ് ആക്കി മുറുകെപ്പിടിച്ച വ്യവസായിയാണ് രത്തൻ ടാറ്റ. ടാറ്റാ ഗ്രൂപ്പിനെ ആഗോള ബ്രാൻഡാക്കി മാറ്റി ടാറ്റാ ഗ്രൂപ്പിനെ വളർത്തിയെടുത്തതിന് പിന്നിൽ രത്തൻ ടാറ്റയുടെ ദീർഘവീക്ഷണമായിരുന്നു. സാധാരണക്കാരൻ്റെ ഹൃദയംതൊട്ട പ്രതിഭാശാലിയായ വ്യവസായിയെ...
യുഎഇയിൽ പരസ്യ വിപണമേഖലകളിൽ പ്രവർത്തിക്കുന്നവർ ലൈസൻസ് ഉറപ്പാക്കുന്നതായി റിപ്പോർട്ട്. സോഷ്യൽ മീഡിയ -ഡിജിറ്റൽ മാർക്കെറ്റിംഗ് രംഗത്തെ ഇൻഫ്ലുവൻസർമാരും കമ്പനികളുമാണ് ഇക്കാര്യം ഉറപ്പുവരുത്തുന്നത്. അനുമതിയില്ലാതെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നവർക്ക് പിഴ ചുമത്തുമെന്ന്...
ഗോൾഡൻ വിസ പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ ബിസിനസ് ലൈസൻസുകൾക്ക് ഗോൾഡൻ, സിൽവർ ലൈസൻസുകൾ നൽകാനുളള തയ്യാറെടുപ്പുകളുമായി യുഎഇ. കഴിഞ്ഞ ദിവസം നടന്ന സാമ്പത്തിക ഏകീകരണ യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച സൂചനകൾ നൽകിയത്. യുഎഇ...
ദുബായിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ ഫാസ്റ്റ് ബിസിനസ് ലൈന്‍ (എഫ്ബിഎല്‍) സംഗമം ദുബൈ ലേ മെറിഡിയന് ഹോട്ടലിൽ ഇഫ്താര്‍ സംഘടിപ്പിച്ചു. ബിസിനസ് പങ്കാളികള്‍, വ്യവസായ സംരംഭകര്‍, സെലിബ്രറ്റികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി...
കാലാവധി കഴിഞ്ഞ ബിസിനസ് ലൈസൻസ് യാഥാസമയം പുതുക്കുന്നവർക്ക് ഷാർജ പിഴയിൽ 50% ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 10 മുതൽ 4 മാസത്തിനകം ലൈസൻസ് പുതുക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. ഷാർജ ഉപഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ...
ബിസിനസ്സുകൾക്കായുള്ള ലൈസൻസ് പുതുക്കുന്നതിന് നൽകുന്ന പിഴകളിൽ 50 ശതമാനം ഇളവ് ഷാർജ എമിറേറ്റ് എക്സിക്യൂട്ടീവ് കൗൺസിൽ പ്രഖ്യാപിച്ചു. 2023 ജൂലൈ 10 മുതൽ നാല് മാസത്തിനുള്ളിൽ ലൈസൻസ് പുതുക്കുന്ന ബിസിനസ്സ് ഉടമകൾക്കാണ് ഈ...