‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കോഴിക്കോട് പ്രൈവറ്റ് ബസിന് മുന്നിൽ സ്കൂട്ടറുമായി അഭ്യാസപ്രകടനം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ബസിന് തടസം സൃഷ്ടിച്ച് വണ്ടിയോടിച്ചതിന് കല്ലായി സ്വദേശി ഫർഹാനെതിരെ പന്നിയങ്കര പൊലീസാണ് കേസെടുത്തത്.
സിഗ് സാഗ് മാനറിൽ യുവാവ് നടത്തിയ...
ബലിപ്പെരുന്നാൾ അവധി ദിനങ്ങളിൽ ദുബായിലെ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചവരുടെ എണ്ണത്തിൽ വർദ്ധനവ്. ആറ് ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ദുബായ് പൊതുഗതാഗത വകുപ്പിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
മെട്രോ ഉൾപ്പടെയുളള സംവിധാനങ്ങൾ 6.396 ദശലക്ഷം...
മഹാരാഷ്ട്രയിൽ തീപിടിച്ചതിനേത്തുടർന്ന് ബസ് പൊട്ടിത്തെറിച്ചു. അപകടത്തിൽ 25 പേർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. യവാത്മാല്‍ – പുണെ ബസാണ് സമൃദ്ധി മഹാമാര്‍ഗ് എക്സ്പ്രസ് ഹൈവേയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്.
ഇന്ന്...
സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ജൂൺ ഏഴ് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
വിദ്യാർത്ഥികളുടെ കൺസഷൻ ചാർജുമായി ബന്ധപ്പെട്ട ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ട് നടപ്പാക്കുക,...
തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്.
രാത്രി 8.40-നാണ് പള്ളിപ്പുറത്ത് ഓട്ടോറിക്ഷയും...