‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അബുദാബിയിൽ അനുമതിയില്ലാതെ നിർമിച്ച കെട്ടിടങ്ങൾ നിയമവിധേയമാക്കുന്നതിന് മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് ഇളവുകൾ പ്രഖ്യാപിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പദ്ധതി. അനുമതിയില്ലാതെ നിർമ്മിച്ച കെട്ടിടങ്ങൾ നിയമവിധേയമാക്കാൻ സമയപരിധിയും നിശ്ചിയിച്ചു.
2024 ജൂൺ മുതൽ രണ്ട്...
ബാൽക്കണിയിൽ നിന്നും ജനാലകളിൽ നിന്നും കുട്ടികൾ താഴെ വീഴുന്ന സംഭവങ്ങൾ ഒഴിവാക്കാൻ ഷാർജ ഉദ്യോഗസ്ഥർ റെസിഡൻഷ്യൽ കെട്ടിടങ്ങൾ സന്ദർശിക്കുന്നു. അപകട സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനു മരണങ്ങൾക്ക് കാരണമായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും പ്രായോഗിക മാർഗനിർദേശം...
ബഹുനില മന്ദിരങ്ങൾ ഉൾപ്പെടെ കട്ടിടം പൊളിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് അബുദാബി നഗരസഭ. തൊഴിലാളികളുടെയും പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പാക്കിയാണ് മാനദണ്ഡങ്ങൾ പുറത്തുവിട്ടത്. പൊതു, സ്വകാര്യ സ്വത്തുക്കൾ സംരക്ഷിച്ചുകൊണ്ടാകണം കെട്ടിടങ്ങൾ നിർമ്മാർജണം ചെയ്യേണ്ടതെന്നും നഗരസഭ...
ഇറാനിലുണ്ടാകുന്ന ഭൂചലനങ്ങളുടെ പേരില്‍ പരിഭ്രാന്തിവേണ്ടെന്ന് യുഎഇ ദേശീയ ഭൗമ പഠന കേന്ദ്രം. യുഎഇ നിവാസികൾ ഭയപ്പെടേണ്ടതില്ലെന്നും യുഎഇയിലെ കെട്ടിടങ്ങൾ ഭൂകമ്പ പ്രതിരോധ മാനദണ്ഡങ്ങൾ അനുസരിച്ച് നിര്‍മ്മിച്ചതാണെന്നും ഭൗമ പഠന കേന്ദ്രം സുനാമി മുന്നറിയപ്പ്...