‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മെലിഞ്ഞ കെട്ടിടം നിര്‍മിക്കാന്‍ ഒരുങ്ങി ദുബായ്. ദുബായ് ആസ്ഥാനമായുള്ള ഡെവലപ്പർ സ്പാനിഷ് സ്റ്റുഡിയോ ആർസിആർ ആർക്വിടെക്‌റ്റ്‌സുമായി സഹകരിച്ചാണ് കെട്ടിടം രൂപകൽപ്പന ചെയ്‌തത്. ദുബായിലെ അഭ്തുത അംബരചുംബികളുടെ കൂട്ടത്തിലേക്ക് പുതിയ കെട്ടിടവും പേരുചേർക്കും.
‘മുറാബ വയില്‍’...
നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത താമസസ്ഥലങ്ങളിൽ താമസിക്കുന്ന പ്രവാസികളെ മൂന്നോ നാലോ ദിവസത്തിനകം നാടുകടത്തുമെന്ന് കുവൈറ്റ് സർക്കാർ അറിയിച്ചു. പാർപ്പിട ചട്ടങ്ങൾ പാലിക്കുന്നതിനും എല്ലാ താമസക്കാർക്കും സുരക്ഷിതമായ ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധ...
ബുർജ് ഖലീഫയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം ദുബായിൽ ഉയരുന്നു. ദുബായ് ആസ്ഥാനമായുള്ള അസീസി ഡെവലപ്‌മെൻ്റ്സിൻ്റെ സിഇഒ ഫർഹാദ് അസീസിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.
അസീസി ഗ്രൂപ്പിൻ്റെ...
രാജ്യത്തെ പുതിയ പാര്‍ലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനമായ മെയ് 28ന് നടത്താനുളള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ രാജ്യവ്യാപകമായി വിമർശനം ഉയരുന്നു. രാജ്യത്തിൻ്റെ സ്ഥാപക നേതാക്കളെ അപമാനിക്കുന്ന തരത്തിലുളള നീക്കമാണെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള...
രണ്ട് ദിവസം മുമ്പ് ഖത്തറിൽ ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരില്‍ ഒരു മലയാളിയും. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന സ്വദേശി മുഹമ്മദ് ഫൈസല്‍ പാറപ്പുറവന്‍ (ഫൈസല്‍ കുപ്പായി - 48) ആണ്...
ലോകത്ത് ഏറ്റവും പ്രശസ്തിയുളള കെട്ടിടം എന്ന നിലയില്‍ ബുര്‍ജ് ഖലീഫയ്ക്ക് വീണ്ടും അംഗീകാരം. ഗൂഗിൾ സ്ട്രീറ്റ് വ്യൂ പുറത്തുവിട്ട പട്ടികയിലാണ് ബുര്‍ജ് ഖലീഫയുടെ ജനകീയത വ്യക്തമായത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകൾ ഗൂഗിൾ...