‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
റമദാനിലുടനീളം അൽ മക്തൂം പാലം ഭാഗികമായി അടച്ചിടുമെന്ന് ദുബായ് ആർടിഎ അറിയിച്ചു. പുണ്യമാസത്തിൽ പ്രധാന പാലം ആഴ്ചയിൽ ആറ് ദിവസം അടച്ചിടുന്നതിനാൽ ക്രീക്ക് കടക്കുമ്പോൾ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് വാഹനമോടിക്കുന്നവരോട് ആർടിഎ നിർദേശിച്ചിട്ടുണ്ട്....
തീർപ്പാക്കാത്ത ഉഭയകക്ഷി നിക്ഷേപ പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനും നിക്ഷേപകർക്ക് സൗകര്യമൊരുക്കുന്നതിനുമായി ഇന്ത്യയും സൗദി അറേബ്യയും കൈകോർക്കുന്നു. നിക്ഷേപകരെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ 'നിക്ഷേപ പാലം' തുറക്കാനാണ് നീക്കം.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് മേഖലയുടെ...
യുഎഇയുടെ അഭിമാന റെയില്‍ പദ്ധതിയായ ഇത്തിഹാദ് റെയിലിന്‍റെ ഭാഗമായുളള ആദ്യ കടല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമായി. അറേബ്യൻ ഗൾഫിന് കുറുകെ ഒരു കിലോമീറ്റർ നീളത്തിലുളള കടല്‍പ്പാലം ഖലീഫ തുറമുഖത്തെ അബുദാബിയുടെ പ്രധാന...
മെട്രോ പാലങ്ങൾക്ക് താഴെ വാഹനങ്ങൾ നിര്‍ത്തിയിട്ടാല്‍ കര്‍ശന നടപടി. അനധികൃത പാര്‍ക്കിംഗ് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് റോഡ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നടത്തിയ പരിശോധനയില്‍ 17 വാഹനങ്ങൾ പിടികൂടിയാതായും അതോറിറ്റി.
വാഹന ഉടമകൾക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും...