‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: bridge

spot_imgspot_img

ദുബായിൽ മൂന്നുവരി മേൽപ്പാലം തുറന്നു; ഗതാഗതം കൂടുതൽ സുഗമമാകും

ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ പുതിയ മേല്‍പ്പാലം . ശൈഖ് റാഷിദ് റോഡിനെ ഇന്‍ഫിനിറ്റി ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന മൂന്നുവരിയുള്ള പാലമാണ് തുറന്നത്.. മേല്‍പ്പാലം വരുന്നതോടെ ഗ​താ​ഗ​തകു​രു​ക്കി​ന്​ പ​രി​ഹാ​ര​മാ​കു​മെ​ന്ന്​ ദു​ബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി...

ദുബായ് അൽ ഖൈൽ റോഡിലെ നാലാമത്തെ പുതിയ പാലം നാളെ തുറക്കും

ദുബായ് അൽ ഖൈൽ റോഡിലെ നാലാമത്തെ പുതിയ പാലം നാളെ തുറക്കുമെന്ന് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. അൽ മൈദാൻ സ്ട്രീറ്റിനും റാസൽ ഖോർ സ്ട്രീറ്റിനും ഇടയിൽ ദെയ്‌റയിലേക്കുള്ള പുതിയ...

അമേരിക്കയില്‍ ചരക്കുകപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു, നിരവധി വാഹനങ്ങൾ നദിയിൽ വീണു; ദൃശ്യങ്ങൾ കാണാം

അമേരിക്കയില്‍ ചരക്കുകപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു. ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലമാണ് തകർന്നത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഈ സമയത്ത് പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങൾ വെള്ളത്തിലേക്ക് വീഴുകയും ചെയ്തു....

ബീഹാറിലെ പാലം തകർന്നതല്ല; രൂപകല്പനയിൽ അപാകതയുള്ളതിനാൽ തകർത്തതെന്ന് തേജസ്വി യാദവ്

ബീഹാറിലെ ഭാഗൽപുരിൽ ഗംഗാനദിയ്ക്ക് കുറുകെ നിർമ്മാണത്തിലിരുന്ന അഗുവാനി സുൽത്താൻഗഞ്ജ് പാലം തകർന്നുവീണ സംഭവത്തിൽ വിശദീകരണവുമായി ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. പാലം തകർന്നുവീണതല്ലെന്നും പാലത്തിന്റെ രൂപകൽപനയിൽ അപാകതയുണ്ടെന്ന് വിദഗ്ധർ കണ്ടെത്തിയതിനെ തുടർന്ന് പാലം തകർത്തതാണെന്നും...

ബീഹാറിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണു

ബീഹാറിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണു. ഖഗാരിയെയും ഭാഗൽപുരിനെയും ബന്ധിപ്പിച്ച് ​ഗം​ഗാനദിക്ക് കുറുകെ നിർമ്മിച്ചിരുന്ന പാലമാണ് നടുഭാഗം തകർന്ന് നദിയിലേക്ക് വീണത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. 1,717 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന...

ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽപ്പാലം ഈ മാസം അവസാനം ​ഗതാ​ഗതയോ​ഗ്യമാക്കും

ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (എംടിഎച്ച്എൽ) ഈ മാസം അവസാനം ​ഗതാ​ഗതത്തിനായി തുറന്നുകൊടുക്കും. മുംബൈ നഗരത്തെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലമാണ് ഇത്. പാലത്തിന്റെ നിർമ്മാണപ്രവൃത്തികൾ ഇപ്പോൾ...