‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: boat

spot_imgspot_img

പുതുവത്സര ആഘോഷത്തിന് ബോട്ട് സഞ്ചാരം ഒരുക്കി ദുബായ് ആർടിഎ

ദുബായിലെ പുതുവത്സര ആഘോഷ പരിപാടികൾ കടലിലൂടെ സഞ്ചരിച്ച് ആസ്വദിക്കാൻ അവസരമൊരുക്കി പൊതുഗതാഗതവകുപ്പ്. ഡിസംബർ 31ന് രാത്രി ദുബായിയുടെ വിവിധഭാഗങ്ങളിൽ നടക്കുന്ന വെടിക്കെട്ടും ആഘോഷ പരിപാടികളും കടലിലൂടെ സഞ്ചരിച്ച് ആസ്വദിക്കാനാണ് ആർടിഎ സൗകര്യമൊരുക്കുന്നത്. ഇതിനായുള്ള...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട് സർവ്വീസ് ഏർപ്പെടുത്തിയത്. ഷാർജ - ദുബായ് റോഡ്‌സ്...

അനുവദനീയമായതിലും കൂടുതൽ മത്സ്യം പിടിച്ചു; അബുദാബിയിൽ ബോട്ടുടമയ്ക്ക് 20,000 ദിർഹം പിഴ

അബുദാബിയിൽ അനുവദനീയമായതിലും കൂടുതൽ മത്സ്യം പിടിച്ച ബോട്ടുടമയ്ക്ക് പിഴ ചുമത്തി. നിയമലംഘനം നടത്തിയ വിനോദ മത്സ്യബന്ധന ബോട്ടിൻ്റെ ഉടമയ്ക്ക് 20,000 ദിർഹമാണ് പിഴ ചുമത്തിയത്. ദിവസേനയുള്ള മത്സ്യബന്ധന പരിധി കവിയുന്ന വിനോദ മത്സ്യബന്ധന ബോട്ടുകൾക്ക്...

‘യുഎഇ’!! അബുദാബി ബീച്ചിൽ പിറന്ന ലോക റെക്കോർഡ്

ബോട്ടുകൾ നിരത്തി എഴുതിയത് "യുഎഇ" എന്ന വാക്ക്. കുറെയേറെ ബോട്ടുകൾ നിരത്തിയ ആകാശ ദൃശ്യത്തിലാണ് "യുഎഇ"ഏറ്റവും മനോഹരമായത്. ഈ കാഴ്ച പുതിയ ലോക റെക്കോർഡാണ് സമ്മാനിച്ചത്. അബുദാബിയിലെ അൽ ലുലു ദ്വീപിൽ 50-ലധികം ബോട്ടുകൾ...

ദുബായിൽ ബോട്ടിന് തീപിടിച്ചു; ഫ്ലൈബോർഡിലെത്തി തീയണച്ച് അ​ഗ്നിശമനസേന

ദുബായിൽ ബോട്ടിന് തീപിടിച്ചതിനേത്തുടർന്ന് ഫ്ലൈബോർഡിലെത്തി അ​ഗ്നിശമനസേന തീയണച്ചു. ദുബായിലെ ഒരു പരമ്പരാഗത തടി ബോട്ടിലാണ് ഇന്ന് തീപിടിത്തമുണ്ടായത്. ഇതേത്തുടർന്ന് വിവരം ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണക്കാൻ ആരംഭിക്കുകയായിരുന്നു. ജെറ്റ്-സ്കീസുകളും...

‌‌‌മലപ്പുറം താനൂരില്‍ ബോട്ട് മുങ്ങി; 11 മരണം

മലപ്പുറം പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ യാത്ര ബോട്ട് മുങ്ങി 11 പേർ മരിച്ചു. മരിച്ചവരിൽ നാല് കുട്ടികളും ഉൾപ്പെടുന്നു. കരയിൽ നിന്ന് 300 മീറ്റർ അകലെ ബോട്ട് തലകീഴായി...