‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: bjp

spot_imgspot_img

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ. കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരെ കെപിസിസി അധ്യക്ഷൻ...

‘പിണറായി വിജയന്‍ സിപിഎമ്മിലേക്ക് ക്ഷണിച്ചു, പറ്റില്ല വിജയേട്ടാ എന്ന് ഞാന്‍ പറഞ്ഞു’; വെളിപ്പെടുത്തി സുരേഷ് ​ഗോപി

പിണറായി വിജയൻ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിരുന്നു എന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിപിഎമ്മിലേയ്ക്കുള്ള ക്ഷണം താൻ നിരസിച്ചുവെന്നുമാണ് താരം വ്യക്തമാക്കിയത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ സ്വീകരണയോഗത്തിൽ...

മുൻ ഡിജിപി ആർ.ശ്രീലേഖ ബിജെപിയിലേക്ക്; പാർട്ടി അം​ഗത്വം സ്വീകരിച്ചു

കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നു. ആർ. ശ്രീലേഖയുടെ തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടിൽ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്നാണ്...

കേരളത്തിൽ യുഡിഎഫ് തരം​ഗം; നിരാശയോടെ പിൻവാങ്ങി എൽഡിഎഫ്, അക്കൗണ്ട് തുറന്ന് ബിജെപി

കേരളത്തിൽ തരം​ഗം സൃഷ്ടിച്ച് യുഡിഎഫ് മുന്നേറ്റം. 20 മണ്ഡലങ്ങളിൽ 18 മണ്ഡലങ്ങളും പിടിച്ചെടുത്താണ് യുഡിഎഫ് തേരോട്ടം തുടരുന്നത്. യുഡിഎഫ് തരംഗം പ്രവചിച്ചിരുന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിയെന്ന് തെളിയിക്കുന്നതാണ് കേരളത്തിലെ ജനവിധി....

പത്മജ വേണു​ഗോപാൽ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കും; തിരഞ്ഞെടുപ്പ് ഫലം വന്നശേഷം തീരുമാനം

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്ന പത്മജാ വേണുഗോപാല്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കുമെന്ന് റിപ്പോർട്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരുസീറ്റ് അല്ലെങ്കില്‍ നല്ലൊരു പദവി എന്നതായിരുന്നു പത്മജയ്ക്ക് ബി.ജെ.പി. നല്‍കിയ വാഗ്ദാനം. പത്മജ ഇത്തവണ മത്സരിച്ചിരുന്നില്ല. അതിനാൽ...

മോക് പോളിൽ ബിജെപിക്ക് അധിക വോട്ട്: പരിശോധിക്കാൻ നിർദ്ദേശം നൽകി സുപ്രീം കോടതി

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ മോക് പോളിനിടെ കാസർകോട് ചെയ്യാത്ത വോട്ട് ബിജെപിക്ക് പോയ സംഭവം പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി. മോക് പോളുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി...