‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: birthday

spot_imgspot_img

പ്രിയതമന് പിറന്നാൾ ആശംസിച്ച് നസ്രിയ; മമ്മൂട്ടിയെടുത്ത ചിത്രം പങ്കുവെച്ച് താരം

പ്രിയതമന് പിറന്നാൾ ആശംസിച്ച് നസ്രിയ. ഫഹദ് ഫാസിലിന്റെ 41-ാം പിറന്നാൾ ദിനത്തിൽ മമ്മൂട്ടി എടുത്ത താരങ്ങളുടെ ചിത്രവും മമ്മൂട്ടിയുടെ ചിത്രവും പങ്കുവച്ചാണ് നസ്രിയ ഫഹദിന് ആശംസ അറിയിച്ചത്. തന്റെ പ്രിയതമനും ഏറ്റവും പ്രിയപ്പെട്ട...

കേരളത്തിന്റെ സ്വന്തം വാനമ്പാടിക്ക് ഇന്ന് പിറന്നാൾ; 60-ന്റെ നിറവിൽ കെ എസ് ചിത്ര

പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യത്തിന്റെ ഉടമയായ മലയാളികളുടെ സ്വന്തം കെ എസ് ചിത്രയ്ക്ക് ഇന്ന് 60-ാം പിറന്നാൾ. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ലോകത്തിന് സമ്മാനിച്ച ശബ്ദ മാധുര്യത്തിന് പിറന്നാൾ ആശംസ നേരുകയാണ് സംഗീത...

കിലുക്കത്തിലെ നന്ദിനി, ദേവാസുരത്തിലെ ഭാനുമതി; 57-ന്റെ നിറവിൽ പ്രിയതാരം രേവതി

കിലുക്കത്തിലെ നന്ദിനിയായും ദേവാസുരത്തിലെ ഭാനുമതിയായുമൊക്കെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ പ്രിയതാരം രേവതിക്ക് ഇന്ന് 57-ാം പിറന്നാൾ. നർത്തകി, അഭിനേത്രി, സംവിധായിക, നിർമ്മാതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ് തുടങ്ങി നിരവധി എല്ലാ മേഖലകളിലും കഴിവ്...

നബി ദിനം അടുത്തെത്തി; യുഎഇയില്‍ നീണ്ട വാരാന്ത്യ അവധിയ്ക്ക് സാധ്യതയില്ല

ഈ വര്‍ഷത്തെ നബിദിനം ഒക്ടോബര്‍ എട്ടിന്. ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ യുഎഇയില്‍ നീണ്ട വാരാന്ത്യ അവധിക്ക് സാധ്യതയില്ല. പ്രവാചകന്റെ ജന്മദിനം ശനിയാഴ്ച ആയതിനാല്‍ നീണ്ട അവധി ദിനങ്ങൾ ഉണ്ടാകില്ല. ശനി,...

56 ഇഞ്ച് താലി ഊണ് മുതൽ 72 കിലോ കേക്ക് വരെ ; പ്രധാനമന്ത്രിയുടെ ജന്മദിനം ഗംഭീരമായി കൊണ്ടാടാൻ ബിജെപി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 72-ാം പിറന്നാൾ ആഘോഷിക്കുകയാണ്. രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് ബിജെപി പ്രിയപ്പെട്ട പ്രധാനമന്ത്രിക്കായി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇന്ന് മധ്യപ്രദേശിലാണ് നരേന്ദ്ര മോദിയുടെ പരിപാടികൾ. രാജ്യവ്യാപകമായി ഇന്ന് സേവാ ദിവസമായി...

ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് പിറന്നാൾ ദിനം; ആശംസകളുമായി മമ്മൂട്ടിയും മോഹന്‍ലാലും

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ജന്മദിനാശംസയുമായി പ്രമുഖര്‍ രംഗത്ത്. രാഷ്ട്രീയ ഭരണ മേഖലയിലെ പ്രമുഖര്‍ക്കൊപ്പം സിനിമാ താരങ്ങളും ബിസിനസ് പ്രമുഖരും ആശംസകളുമായെത്തി. രാജ്യത്തെ വിവിധ ഇടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജന്മദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ സംഘടിപ്പിച്ചിട്ടു‍ളള...