‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മലയാള സിനിമയിലേയ്ക്ക് പൊടിമീശക്കാരനായി എത്തിയ 16കാരനെ ആർക്കും മറക്കാൻ സാധിക്കില്ല. 1985ൽ ഐവി ശശി സംവിധാനം ചെയ്ത ഇടനിലങ്ങൾ എന്ന സിനിമയിലൂടെ അഭിനയലോകത്തേയ്ക്ക് എത്തിയ നടൻ വിനീത് നഖക്ഷതങ്ങൾ, ഇടനാഴിയിൽ ഒരു കാലൊച്ച,...
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് രക്തദാന ക്യാംപെയ്ന്‍ ആരംഭിച്ച് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍. ഒരു മാസം നീണ്ടുനില്‍ക്കുന്ന രക്തദാന ക്യാംപെയ്നാണ് ആരാധകർ ആരംഭിച്ചത്. 30,000 പേരെ കൊണ്ട് രക്തം ദാനം ചെയ്യിപ്പിക്കുകയെന്ന വലിയ ദൗത്യവുമായാണ്...
ബോളിവുഡിലെ സ്വപ്ന സുന്ദരി കജോൾ തന്റെ 50-ാം പിറന്നാൾ ആഘോഷിക്കുകയാണ്. നിരവധി താരങ്ങളാണ് കജോളിന് ആശംസകൾ നേരുന്നത്. അതിൽ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് സംവിധായകൻ കരൺ ജോഹറിന്റെ ആശംസാ കുറിപ്പ്. ജീവിതത്തിൽ ഒരിക്കലും...
ഒരു കാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു നടി സുജ കാർത്തിക. നായകന്മാരുടെ സഹോദരിയായും സഹതാരമായുമെല്ലാം സുജ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ...
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഇന്ന് 75-ാം ജന്മദിനം. യുഎഇയുടെയും ദുബായിയുടെയും വളർച്ചയ്ക്കും പരിവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ഭരണാധികാരിയാണ് ഷെയ്ഖ് മുഹമ്മദ്....
തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരം ഭാവനയ്ക്ക് ഇന്ന് 38-ാം പിറന്നാൾ. താരത്തിന് ആശംസ അറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. 'പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ. സ്നേഹം, സ്നേഹം മാത്രം' എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ...