‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: birthday

spot_imgspot_img

കേരളത്തിൻ്റെ വിപ്ലവ നായകൻ വി.എസ് അച്യുതാനന്ദന് ഇന്ന് 101-ാം പിറന്നാള്‍

101-ാം പിറന്നാൾ ആഘോഷിക്കുകയാണ് കേരളത്തിൻ്റെ വിപ്ലവ നായകൻ വി.എസ് അച്യുതാനന്ദൻ. രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ. വി.എസ് പിറന്നാളുകള്‍ ആഘോഷിക്കാറില്ലെങ്കിലും ഇന്ന് ഭാര്യ വസുമതിക്കും അരുണ്‍ കുമാറിനും...

‘എന്റെ വഞ്ചിയിൽ ദ്വാരം വീണു, വെള്ളം കോരിക്കളഞ്ഞ് യാത്ര തുടരുകയാണ്’; പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സലിം കുമാർ

54-ാം പിറന്നാൾ ആഘോഷിക്കുകയാണ് ചിരിയുടെ സൂര്യൻ സലിം കുമാർ. തൻ്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ വഞ്ചിയിൽ ദ്വാരം വീണുവെന്നും അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് യാത്ര...

ഗൾഫ് മേഖലയിൽ ഇന്ന് നബിദിനം; പ്രാർത്ഥനകളോടെ വിശ്വാസസമൂഹം

സ്നേഹത്തിൻ്റേയും ഐക്യത്തിൻ്റേയും നന്മയുടെയും സന്ദേശവുമായി വിശ്വാസികൾ ഗൾഫ് മേഖലയിൽ നബിദിനം ആഘോഷിക്കുന്നു. പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12ൻ്റെ സ്മരണയിലാണ്‌ നബിദിനാഘോഷം.നബിദിനത്തെ വരവേറ്റ്‌ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും. നബിദിനത്തോട് അനുബന്ധിച്ച്...

‘എന്റെ ​ഗാഥാ ജാമിന് ജന്മദിനാശംസകൾ’; മഞ്ജു വാര്യർക്ക് പിറന്നാൾ ആശംസയുമായി ​ഗീതു മോഹൻദാസ്

മലയാളികളുടെ പ്രിയപ്പെട്ട താരം മഞ്ജു വാര്യർ ഇന്ന് 46-ാം പിറന്നാൾ ആഘോഷിക്കുകയാണ്. തന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ആശംസ അറിയിച്ചിരിക്കുകയാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. എന്റെ ​ഗാഥാ ജാമിന് ജന്മദിനാശംസകൾ എന്ന് ആരംഭിക്കുന്ന...

മകൾ അലംകൃതയുടെ 10-ാം പിറന്നാൾ; ഹൃദയസ്പർശിയായ കുറിപ്പുമായി പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയുടെ 10-ാം പിറന്നാൾ ആഘോഷിക്കുകയാണ് നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജും സുപ്രിയയും. പിറന്നാളിൽ മകളേക്കുറിച്ച് ഹൃദയ സ്പർശിയായ കുറിപ്പാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. അലംകൃതയോടൊപ്പമുള്ള പുതിയ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെച്ചായിരുന്നു പോസ്റ്റ്....

വിവാദങ്ങൾക്ക് നടുവിൽ ഷഷ്ടിപൂർത്തി ആഘോഷിച്ച് സംവിധായകൻ രഞ്ജിത്ത്

സംവിധായകൻ രഞ്ജിത്ത് തന്റെ 60-ാം പിറന്നാൾ ആഘോഷിക്കുകയാണ്. എല്ലാ വർഷവും സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം പിറന്നാൾ ആഘോഷിക്കുന്ന രഞ്ജിത്തിന്റെ ഷഷ്ടിപൂർത്തി ആഘോഷം ഇത്തവണ വിവാദങ്ങൾക്ക് നടുവിലാണ്. നടിയുടെ പീഡന പരാതിയേത്തുടർന്ന് രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്....