‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ചെറിയ കാലയളവിനുള്ളിൽ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ മനസിൽ ഇടംനേടിയ താരമാണ് മമിത ബൈജു. പ്രേമലു എന്ന ചിത്രത്തിലൂടെ സൂപ്പർ നായികയുടെ താരപരിവേഷത്തിലേയ്ക്ക് ഉയർന്ന മമിത ഇപ്പോൾ 23 വയസിന്റെ നിറവിലാണ്. തന്റെ സുഹൃത്തുക്കൾക്കും...
നടനവിസ്മയം മോഹൻലാലിന് വളരെ പ്രിയപ്പെട്ട ദിവസമാണ് ഇന്ന്. തന്റെ പ്രിയതമയുടെ പിറന്നാൾ ആഘോഷിക്കുകയാണ് താരം. തന്റെ നല്ലപാതിയായ സുചിത്രയ്ക്ക് ഹൃദയസ്പർശിയായ പിറന്നാൾ ആശംസയാണ് താരം നേർന്നത്.
“എല്ലാ സ്നേഹവും നിറഞ്ഞ ഒരു ദിവസം...
64-ന്റെ നിറവിലാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ. ഈ അവസരത്തിൽ തന്റെ പ്രിയപ്പെട്ട സുഹൃത്തിന് ജന്മദിനാശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി. മോഹൻലാലിന് ചുംബനം നൽകുന്ന ചിത്രം പങ്കുവെച്ചാണ് മമ്മൂട്ടി പിറന്നാൾ ആശംസിച്ചിരിക്കുന്നത്.
അർധരാത്രി...
മകൾ വിസ്മയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പിറന്നാളാശംസകളുമായി എത്തിയത്. 'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ' എന്നാണ് താരം കുറിച്ചത്. താരങ്ങൾ ഉൾപ്പടെ നിരവധിയാളുകൾ മോഹൻലാലിന്റെ പോസ്റ്റിന്...
ഉലകനായകൻ കമൽഹാസന്റെ 69-ാം ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതുല്യനടനും പ്രിയ സുഹൃത്തുമായ കമൽഹാസന് ജന്മദിനാശംസകൾ എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് മുഖ്യമന്ത്രി താരത്തിന് പിറന്നാൾ ആശംസ നേർന്നത്.
'അതുല്യനടനും പ്രിയ സുഹൃത്തുമായ...