‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പുൽപ്പള്ളി വായ്പാ തട്ടിപ്പ് കേസിൽ ബാങ്കിൻ്റെ മുൻ പ്രസിഡന്റായ കെ.കെ എബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. കെപിസിസി നടപടിക്ക് ഒരുങ്ങിയതിന് പിന്നാലെയാണ് രാജി. രാജിക്കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറി. തന്റെ...
പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസിൽ കെപിസിസി ജനറൽ സെക്രട്ടറിയും ബാങ്കിൻ്റെ മുൻ പ്രസിഡൻ്റുമായ കെ.കെ അബ്രഹാമിനെതിരെ പൊലീസ് വഞ്ചന കുറ്റം ചുമത്തി. ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ അറസ്റ്റ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയാണ് പുൽപ്പള്ളി പൊലീസ്...
എണ്ണ ഇതര മേഖലയുടെ വളർച്ചയ്ക്കൊപ്പം 2023-ൽ ജിസിസി സമ്പത് വ്യവസ്ഥയിലം വളർച്ചയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. സൗദി അറേബ്യയുടെയും യുഎഇയുടെയും സമ്പദ്‌വ്യവസ്ഥ യഥാക്രമം 2.2 ശതമാനവും 2.8 ശതമാനവും വളരുമെന്ന് ലോക ബാങ്കിൻ്റെ നിഗമനം. ജിസിസിയിലെ...
യുഎഇയിൽ പ്രവർത്തിക്കുന്ന എട്ട് ബാങ്കുകൾക്ക് ഭരണപരമായ വിലക്ക് ഏർപ്പെടുത്തിയതായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ അറിയിച്ചു. എന്നാൽ ബാങ്കുകളുടെ പേരുകൾ അതോറിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ക്രെഡിറ്റ് കാർഡുകൾ ഉൾപ്പെടെ ദേശീയ കുടിശ്ശിക തീർപ്പാക്കൽ ഫണ്ട്...
ഇന്ത്യൻ വംശജനായ അജയ് ബംഗ ലോകബാങ്ക് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. ലോക ബാങ്കിൻ്റെ ഉയർന്ന പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് അജയ് ബംഗ. അടുത്ത അഞ്ചു വർഷമാണ് പദവിൽ തുടരുക.ലോകബാങ്കിൻ്റെ 25 അംഗ...