‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യ കൃഷ്ണപ്രിയക്ക് സഹകരണ ബാങ്കിൽ ജോലി നൽകി. കോഴിക്കോട് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജോലി നൽകി സഹകരണ വകുപ്പാണ് ഉത്തരവിറക്കിയത്.
വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ...
ബാങ്കിങ് മേഖലയിൽ പുതിയ മാറ്റങ്ങൾ നടപ്പിലാക്കാനൊരുങ്ങുന്നു. ബാങ്ക് ഉപഭോക്താക്കൾക്കുള്ള സുപ്രധാന നിർദേശങ്ങളാണ് അധികൃതർ ഇപ്പോൾ നൽകുന്നത്. ഇന്ത്യയിലെ പല പ്രമുഖ ബാങ്കുകളും മേയ് 1 മുതൽ സേവിംഗ്‌സ് അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ്...
കനത്ത മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും വലഞ്ഞ യുഎഇയ്ക്ക് ഇതാ ഒരു ആശ്വാസ വാർത്ത. വ്യക്തിഗത, കാർ വായ്പകളുടെ തവണകൾ തിരിച്ചടയ്ക്കുന്നതിന് ആറ് മാസത്തെ സാവകാശം അനുവദിക്കണമെന്ന് യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) എല്ലാ...
ബാങ്ക് എന്ന പേര് സഹകരണ സംഘങ്ങള്‍ ഉപയോഗിക്കരുതെന്ന് വീണ്ടും വ്യക്തമാക്കി ആർബിഐ. പത്ര പരസ്യത്തിലൂടെ ആര്‍ബിഐ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങള്‍ക്ക് ഇത് ബാധകമാണ്. നേരത്തെയും സമാന നിര്‍ദേശം ആര്‍ബിഐ നല്‍കിയിരുന്നു.
ബാങ്കിംഗ്...