‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: ban

spot_imgspot_img

ഒമാനിൽ ചെമ്മീന്‍ പിടിക്കുന്നതിന് വിലക്ക്; ഒൻപത് മാസത്തേക്കാണ് നിരോധനം

ഒമാനിൽ ചെമ്മീൻ പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. 2024 ഓ​ഗസ്റ്റ് വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധന കാലയളവിൽ ചെമ്മീൻ വ്യാപാരവും കയറ്റുമതിയും അനുവദിക്കില്ലെന്ന് കാർഷിക - മത്സ്യബന്ധന - ജലവിഭവ മന്ത്രാലയം അറിയിച്ചു. ഈ...

രൺജി പണിക്കർക്ക് തിയേറ്റർ ഉടമകളുടെ വിലക്ക്

നടനും സംവിധായകനുമായ രൺജി പണിക്കർക്ക് തിയേറ്റർ ഉടമകളുടെ വിലക്ക്. രൺജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമ്മാണ വിതരണക്കമ്പനി കുടിശിക നൽകാനുണ്ടെന്നും കുടിശിക തീർക്കും വരെ രൺജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്നുമാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്...

കുട്ടികളുടെ ഇൻ്റർനെറ്റ്, ഫോൺ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്താൻ ചൈന

അൽപ്പം കടുപ്പത്തിലുളളരു നിയമവുമായി വരികയാണ് ചൈന . കുട്ടികൾക്ക് ഇൻ്റർനെറ്റ് വിലക്ക് നടപ്പാക്കാനാണ് നീക്കം കുട്ടികളുടെ ഇൻ്റർനെറ്റ് അടിമത്തവും സ്മാർട് ഫോൺ ഉപയോഗവും കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. സൈബർ സ്പേസ് അഡ്മിനിസ്ട്രേഷൻ ഓഫ് ചൈനയാണ്...

ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം; വിലക്കയറ്റ ഭീഷണിയിൽ രാജ്യങ്ങൾ

അരി കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിരോധനം യുഎഇയിലെ ചില്ലറ വ്യാപാര മേഖലയിലും പ്രതിഫലിക്കും. നാൽപ്പത് ശതമാനം വിലക്കയറ്റം ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി വർദ്ധിപ്പിച്ചും പുതിയ വിതരണക്കാരെ ഉപയോഗിച്ചും...

ഗ്രൗണ്ടിൽ മോശമായി പെരുമാറി; ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിനെ വിലക്കാനൊരുങ്ങി ഐസിസി

ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തെത്തുടർന്ന് ഇന്ത്യൻ വനിത ടീം ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിനെതിരെ നടപടിക്കൊരുങ്ങി ഐസിസി. ബംഗ്ലാദേശ് വനിതാ ടീമിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ ഫീൽഡിലും സമ്മാനദാന ചടങ്ങിനിടയിലും മോശമായി പെരുമാറിയ ഹർമൻപ്രീത്...

ഒമാനിൽ ടൈ​റ്റാ​നി​യം ഡ​യോ​ക്സൈ​ഡ് അ​ട​ങ്ങി​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ 22 മു​ത​ൽ നി​രോ​ധി​ക്കും, ലംഘിക്കുന്നവർക്ക് പിഴ 

ഒമാനിൽ ടൈ​റ്റാ​നി​യം ഡ​യോ​ക്‌​സൈ​ഡ് ​അ​ട​ങ്ങി​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​വും ഇ​റ​ക്കു​മ​തി​യും വി​പ​ണ​ന​വും നി​രോ​ധി​ക്കു​ന്നു. നിരോധനം ജൂ​ലൈ 22 മു​ത​ൽ നി​ല​വി​ൽ വ​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​യ​മം ലം​ഘി​ക്കുന്നവർക്ക് 1,000 റി​യാ​ൽ പി​ഴ ചു​മ​ത്തുമെന്നും...