‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: ban

spot_imgspot_img

സൗദിയിൽ പ്രാദേശിക വിറകുകൾ ഉപയോഗിക്കുന്നതിന് വിലക്ക്; നിയമം ലംഘിച്ചാൽ കടുത്ത പിഴ

സൗദി അറേബ്യയിൽ പ്രാദേശിക വിറകുകളും ഉല്പന്നങ്ങളും ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്മെൻ്റാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. രാജ്യം കടുത്ത ശൈത്യത്തിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തിലാണ്...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക പരിശോധനയ്ക്ക് സാമ്പിൾ നൽകാത്തതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്. നടപടി നേരിട്ടതിനാൽ...

ആരോ​ഗ്യത്തിന് ഹാനികരം; അബുദാബിയിൽ അരളി ചെടികൾ നിരോധിച്ചു

അബുദാബിയിൽ അരളി ചെടികൾ നിരോധിച്ചു. അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അരളി ചെടി ആരോ​ഗ്യത്തിന് ഹാനികരമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. അരളി ചെടികളുടെ ഉല്പാദനം, കൃഷി ചെയ്യൽ, വിൽപ്പന...

ദുബായ് മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടർ കൊണ്ടുപോകാം; വിലക്ക് നീക്കി ആർടിഎ

ദുബായിലെ മെട്രോയിലോ ട്രാമിലോ യാത്രചെയ്യുന്നവർക്ക് മടക്കി വയ്ക്കാവുന്ന ഇ-സ്‌കൂട്ടര്‍ കൂടെ കൊണ്ടുപോകാൻ അനുമതി. ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായ നിരോധനം നീക്കിയെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) അറിയിച്ചു....

ഖത്തറിൽ അയക്കൂറ പിടിച്ചാൽ പിടിവീഴും; ഓഗസ്റ്റ് 15 മുതൽ വിലക്കേർപ്പെടുത്തി മുൻസിപ്പൽ മന്ത്രാലയം

ഖത്തറിൽ അയക്കൂറ പിടിച്ചാൽ ഇനി പിടിവീഴും. രണ്ട് മാസത്തേയ്ക്കാണ് ഖത്തറിലെ കടലുകളിൽ നിന്നും അയക്കൂറ മത്സ്യം പിടിക്കുന്നത് നിരോധിച്ചിരിക്കുന്നത്. പ്രജനന കാലത്ത് മത്സ്യബന്ധനം നിർത്തിവയ്ക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അയക്കൂറ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തിയത്. ഓഗസ്‌റ്റ്...

ദുബായ് ജുമൈറ ബീച്ച് റെസിഡൻസിൽ ഇ-സ്കൂട്ടറുകൾക്കും ഇ-ബൈക്കുകൾക്കും നിരോധനം

ദുബായ് ജുമൈറ ബീച്ച് റെസിഡൻസ് (ജെബിആർ) കമ്മ്യൂണിറ്റിയിൽ ഇ-സ്കൂട്ടറുകളും ഇ-ബൈക്കുകളും നിരോധിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയത്. അപകടങ്ങൾ തടയുന്നതിനും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന...