‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഭാര്യ കോകിലയുമൊത്ത് കൊച്ചിയിൽ നിന്നും താമസം മാറ്റാനൊരുങ്ങി നടൻ ബാല. മനസുഖമുള്ള ജീവിതത്തിന് വേണ്ടിയാണ് ഈ മാറ്റമെന്നും തന്നെ സ്നേഹിച്ച പോലെ തന്നെ തന്റെ കോകിലയെയും എല്ലാവരും സ്നേഹിക്കണമെന്നും സമൂഹ മാധ്യമത്തിൽ പങ്കുവച്ച...
നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകൾ രംഗത്ത് എത്തിയിരുന്നു. അമൃതയ്ക്കെതിരെ ബാല ഉയർത്തുന്ന ആരോപണങ്ങൾ വ്യാജമാണെന്നും തനിക്ക് അച്ഛനെ കാണാനോ സംസാരിക്കാനോ താൽപ്പര്യമില്ലെന്നുമായിരുന്നു മകൾ വ്യക്തമാക്കിയത്. ഇപ്പോൾ മകളുടെ ആരോപണത്തിൽ മറുപടി നൽകിയിരിക്കുകയാണ്...
നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകൾ രംഗത്ത്. അമൃതയ്ക്കെതിരെ ബാല ഉയർത്തുന്ന ആരോപണങ്ങൾ വ്യാജമാണെന്നും തനിക്ക് അച്ഛനെ കാണാനോ സംസാരിക്കാനോ താൽപ്പര്യമില്ലെന്നും മകൾ വ്യക്തമാക്കി. മദ്യപിച്ച് വിട്ടിലെത്തുന്ന അച്ഛൻ തന്നെയും അമ്മയെയും ഉപദ്രവിക്കാറുണ്ടെന്നും...
മലയാളിയല്ലെങ്കിലും മലയാളി പ്രേക്ഷകർ ഇരുകയ്യുംനീട്ടി സ്വീകരിച്ച താരമാണ് ബാല. ഫാദേഴ്സ് ഡേയ്ക്ക് ബാല തന്റെ മകൾ അവന്തികയ്ക്കൊപ്പമുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കിട്ടിരുന്നു. ഇപ്പോൾ ആ പോസ്റ്റിന് വന്നിരിക്കുന്ന ഒരു കമന്റാണ് സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് ബാലയും എലിസബത്തും. ഇരുവരുടെയും വിവാഹം കഴിഞ്ഞത് മുതലുള്ള എല്ലാ വാർത്തകളും സാമൂഹ്യമാധ്യമങ്ങളിലൂടെ ഇരുവരും പ്രേക്ഷകരുമായി പങ്കിടാറുമുണ്ട്. ഇതിനിടെ ഇരുവരും വേർപിരിയുന്നുവെന്ന വാർത്തകളും പ്രചരിച്ചിരുന്നു. ഇപ്പോൾ പ്രണയദിനത്തിൽ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് ബാലയും എലിസബത്തും. ഇരുവരുടെയും വിവാഹം കഴിഞ്ഞത് മുതലുള്ള എല്ലാ വാർത്തകളും സാമൂഹ്യമാധ്യമങ്ങളിലൂടെ ഇരുവരും പ്രേക്ഷകരുമായി പങ്കിടാറുമുണ്ട്. ഇതിനിടെ ഇരുവരും വേർപിരിയുന്നുവെന്ന വാർത്തകളും പ്രചരിച്ചിരുന്നു. ഇപ്പോൾ എലിസബത്ത്...