‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ബഹ്റൈനിലെ പുതിയതായി നിയമിക്കപ്പെട്ട ജഡ്ജിമാർ ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിയമ മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടങ്ങൾ അഭിമാനകരമാണെന്ന് ഹമദ് രാജാവ് പറഞ്ഞു. സാഫിരിയ്യ...
പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ട്രോഫിയുടെ ആഗോള പര്യടനത്തിന്റെ ഭാഗമായി സംഘം ബഹ്റൈനിൽ എത്തി. രണ്ട് ദിവസത്തെ പ്രചാരണത്തിനായി രാജ്യത്ത് എത്തിയ ട്രോഫി ടൂറിന് ബഹ്റൈനിൽ വൻ സ്വീകരണമാണ് നൽകിയത്. ഒക്ടോബർ,...
ഡ്രോണുകൾക്ക് നിബന്ധനകളോടെ അനുമതി നൽകുന്ന ആപ്പുകൾ നടപ്പിലാക്കാൻ ഒരുങ്ങി ബഹ്റൈൻ. ഡ്രോണുകൾ വാങ്ങുന്നതിനും റജിസ്റ്റർ ചെയ്യുന്നതിനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണിത്. കൂടാതെ രാജ്യത്ത് വെബ് അധിഷ്ഠിത ഡ്രോൺ ലൈസൻസിങ് സംവിധാനം നടപ്പിലാക്കാൻ...
ഡെലിവറിക്ക് കൊണ്ട് പോയ ഭക്ഷണം പൊതു സ്ഥലത്ത് വച്ച് കഴിക്കുന്ന തലാബത്ത് ഡെലിവറി ജീവനക്കാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ഡെലിവറി ജീവനക്കാരൻ തന്റെ ബൈക്ക് റോഡരികിൽ പാർക്ക് ചെയ്തതിന് ശേഷം ഡെലിവറി കാരിയേജ്...
നിയമലംഘകരെ കണ്ടെത്താൻ ബഹ്റിനിൽ പരിശോധന കർശനമാക്കി അധികൃതർ. നിയമങ്ങൾ ലംഘിച്ച് ബഹ്റിനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനും തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ നിരീക്ഷിക്കുന്നതിനുമായാണ് പരിശോധന നടത്തിയത്. ക്യാപിറ്റൽ, നോർത്തേൺ, സൗത്തേൺ ഗവർണറേറ്റുകളിലാണ് ബഹ്റിൻ ലേബർ...