‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അപകടത്തിൽ മരണപ്പെട്ട പ്രവാസികളുടെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീർ നിയന്ത്രിക്കാൻ കഴിയാതെ ബഹ്റൈനിലെ പ്രവാസി മലയാളികൾ. ബഹ്റൈനിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട യുവാക്കൾക്ക് അൽ ഹിലാൽ മാനേജമെന്റിന്റെ ആഭിമുഖ്യത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ചേർന്ന സദസ്...
ബഹ്റൈനിൽ പുതിയ അധ്യയന വർഷം നാളെ ആരംഭിക്കും. വേനലവധിക്ക് ശേഷം സ്കൂളിലേയ്ക്കെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് അധ്യാപകർ. മുൻ വർഷങ്ങളേക്കാൾ കൂടുതൽ വിദ്യാർത്ഥികൾ ഈ വർഷം ഒന്നാം ക്ലാസിൽ പ്രവേശിക്കാനെത്തുമെന്നാണ് വിലയിരുത്തൽ.
സ്വദേശി...
ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് പേര് മരിച്ചു. കാറും ശുചീകരണ ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരിൽ നാല് പേർ മലയാളികളും ഒരാൾ തെലങ്കാന സ്വദേശിയുമാണ്. കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തൽമണ്ണ...
ബഹ്റൈനിലെ പ്രവാസി ഇന്ത്യക്കാർക്ക് കോൺസുലാർ, വിസാ സേവനങ്ങൾക്കുള്ള സമയം മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി മൊബൈൽ ആപ്പ് പുറത്തിറക്കി ഇന്ത്യൻ എംബസി. ‘EoIBh Connect’ എന്ന ആപ്പ് വഴിയാണ് പ്രവാസികൾക്ക് കോൺസുലാർ സേവനങ്ങൾ അതിവേഗം...