‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Bahrain

spot_imgspot_img

ലോക ഭാരോദ്വഹന ചാംപ്യൻഷിപ്പിന് ഡിസംബർ 4ന് ബഹ്‌റൈനിൽ തുടക്കം

ലോക ഭാരോദ്വഹന ചാംപ്യൻഷിപ്പിന് ഡിസംബർ 4ന് ബഹ്‌റൈനിൽ തുടക്കമാകും. 114 രാജ്യങ്ങളിൽ നിന്നുള്ള 1000 കായികതാരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക. ഡിസംബർ 4 മുതൽ 15 വരെയാണ് പരിപാടി നടത്തപ്പെടുക. ബഹ്റൈൻ വെയ്റ്റ്ലിഫ്റ്റിങ് ഫെഡറേഷനാണ് പരിപാടി...

ബഹ്റൈനിൽ അടുത്ത വർഷം മുതൽ ഉച്ചവിശ്രമ നിയമം മൂന്ന് മാസക്കാലം നടപ്പിലാക്കും

പുറം തൊഴിലാളികൾക്ക് ആശ്വാസമായി പുതിയ നിയമവുമായി ബഹ്റൈൻ. കനത്ത വേനലിൽ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ഉച്ച വിശ്രമ നിയമം ഒരു മാസം കൂടി വർധിപ്പിച്ചിരിക്കുകയാണ് അധികൃതർ‍. അടുത്ത...

ബഹുരാഷ്ട്ര സ്ഥാപനങ്ങൾക്ക് പുതിയ നികുതി ഏർപ്പെടുത്തി ബഹ്‌റൈൻ

ബഹുരാഷ്ട്ര സ്ഥാപനങ്ങൾക്ക് പുതിയ നികുതി ഏർപ്പെടുത്തി ബഹ്‌റൈൻ. 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ബഹുരാഷ്ട്ര സംരംഭങ്ങൾക്ക് (എംഎൻഇ) ആഭ്യന്തര മിനിമം ടോപ്പ്-അപ്പ് ടാക്സ് (ഡിഎംടിടി) ഏർപ്പെടുത്തുന്നതായാണ് അധികൃതർ പ്രഖ്യാപിച്ചത്. ഓർഗനൈസേഷൻ ഫോർ...

ബഹ്‌റൈൻ രാജാവിന്റെ പേരിൽ സമാധാന സഹവർത്തിത്വത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം

ബഹ്റൈൻ രാജാവിൻ്റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ പുരസ്‌കാരം ഏർപ്പെടുത്താൻ തീരുമാനം. സമാധാന സഹവർത്തിത്വത്തിനുള്ള കിങ് ഹമദ് അവാർഡാണ് ബഹ്‌റൈൻ രാജാവിന്റെ പേരിൽ ഏർപ്പെടുത്തുക. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങൾക്കിടയിൽ ഒരുമയുണ്ടാക്കാൻ ശ്രമിക്കുന്നവരെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക....

വയനാട് ദുരന്തം; അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ

വയനാട് ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ ഇന്ത്യയ്ക്കും ദുരന്തബാധിതർക്കും അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ. ദുരന്തത്തിൽ അങ്ങേയറ്റം സഹതാപവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതായി ബഹ്റൈൻ മന്ത്രാലയം അറിയിച്ചു. ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. ദുരന്തത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ...

നിരോധിത മത്സ്യബന്ധനം; ബഹ്റൈനിൽ പിടിയിലായ നാല് ഇന്ത്യക്കാരെ നാടുകടത്തും

ബഹ്റൈനിൽ നിരോധിത മത്സ്യബന്ധനത്തിലേർപ്പെട്ട ബഹ്റൈൻ പൗരനും നാല് ഇന്ത്യൻ വംശജരും പിടിയിൽ. ചെമ്മീൻ പ്രജനന കാലത്ത് നിരോധിച്ചിട്ടുള്ള മത്സ്യ ബന്ധനത്തിൽ ഏർപ്പെടുകയും നിരോധിത മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്‌തതിനാണ് ഇവർ പിടിയിലായത്. പിടിയിലായ...