‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഗുസ്‌തി താരങ്ങൾക്ക് നേരെ കേന്ദ്ര സർക്കാർ തുടരുന്ന അനീതിയിൽ പ്രതിഷേധിച്ച് പദ്മശ്രീ പുരസ്‌കാരം പ്രധാനമന്ത്രിക്ക് തിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് ഗുസ്‌തി താരം ബജ്റംഗ് പൂനിയ. കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച താരം ഇത് സംബന്ധിച്ച്...
ദുബായിലെ മലയാളിയായ ശുചീകരണ തൊഴിലാളിക്ക് തൊഴിൽ മന്ത്രാലയത്തിൻ്റെ ലേബർ മാർക്കറ്റ് അവാർഡ്. ഒരു ലക്ഷം ദിർഹത്തിന്റെ (22 ലക്ഷം രൂപയിലധികം) പുരസ്‌കാരത്തിനാണ് ദുബായ് സിഎംസി ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ പ്രമീള അർഹയായത്. അബുദാബിയിൽ...
2023-ലെ ലോകത്തിലെ പ്രമുഖ എയർപോർട്ട് ഓപ്പറേറ്റർ പുരസ്കാരം സ്വന്തമാക്കി അബുദാബി രാജ്യാന്തര വിമാനത്താവളം. 2023-ലെ വേൾഡ് ട്രാവൽ അവാർഡ് ചടങ്ങിൽവെച്ച് അബുദാബി എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് ആന്റ് റിലേഷൻഷിപ്പ് മാനേജ്മെന്റ് വൈസ് പ്രസിഡൻ്റ്...
ബ്രിട്ടീഷ് എക്കോളജിക്കൽ സൊസൈറ്റി (ബിഇഎസ്) നടത്തിയ വർഷിക ഫോട്ടോഗ്രഫി മത്സരത്തിൽ പുരസ്കാരം സ്വന്തമാക്കി മലയാളി. ഡോ. എസ്.എസ് സുരേഷാണ് നേട്ടം സ്വന്തമാക്കിയത്. ചക്കപ്പഴം കഴിക്കുന്ന മലയണ്ണാന്റെ ചിത്രമാണ് സുരേഷിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
നെല്ലിയാമ്പതി...
ഐക്യരാഷ്ട്രസഭയുടെ ഉപസംഘടനയായ യുനെസ്കോയുടെ അംഗീകാരമായ സാഹിത്യ നഗരം പദവി സ്വന്തമാക്കി കോഴിക്കോട്. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്. ജില്ലയുടെ സാഹിത്യ പൈതൃകം കണക്കിലെടുത്താണ് ഈ നേട്ടം ലഭിച്ചത്.
പുതിയതായി...
മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ നാൽപ്പതാം ചരമ വാർഷികത്തോടുബന്ധിച്ച് അനുസ്മരണ സമ്മേളനവും പ്രഥമ സി എച്ച് പുരസ്കാര സമർപ്പണവും ദുബായിൽ നടക്കും. നവംബർ 12ന് ദുബായ് ഷെയ്ഖ്...