‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായ് മാരിടൈം സിറ്റി അതോറിറ്റിയെ തുറമുഖങ്ങൾ, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷകൾ തുടങ്ങി എമിറേറ്റിലെ എല്ലാ തീരദേശ മേഖലയുമായി ബന്ധിപ്പിച്ച് ദുബായ് മാരിടൈം അതോറിറ്റി എന്ന് പുനർനാമകരണം ചെയ്യാൻ ദുബായ് ഭരണാധികാരയുടെ ഉത്തരവ്.യുഎഇ...
വൈദ്യുതി വൈള്ളം എന്നിവയുടെ വിതരണം കാര്യക്ഷമമാക്കന്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായവും. ദുബായ് ഇലക്ട്രിസ്റ്റി ആന്റ് വാട്ടര്‍ അതോറിറ്റിയാണ് വൈദ്യുത ജലവിതരണ രംഗത്ത് പുതിയ പദ്ധതി നടപ്പാക്കുന്നത്. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വൈദ്യുതിയും ജലവും...
ഷാര്‍ജയിലെ സ്വകാര്യ സ്കൂളില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തില്‍ പരാതിയുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. ഷാര്‍ജയിലെ സ്വകാര്യ വിഭാഗം വിദ്യാഭ്യാസ അതോറിറ്റിക്കാണ് പരാതി നല്‍കിയത്. അൽ കമാൽ അമേരിക്കൻ ഇന്റർനാഷനൽ സ്കൂളിലെ പതിമൂന്ന് ജീവനക്കാര്‍ക്കാണ് പിരിച്ചുവിടല്‍...
ഓഫീസുകളിലും അടച്ചിട്ട സ്ഥലങ്ങളിലും ഇ-സിഗരറ്റ് ഉപയോഗം വിലക്ക് യുഎഇ. പുകയില ഉല്‍പ്പന്നങ്ങൾ നിയന്ത്രിക്കുന്ന ഫെഡറല്‍ നിയമത്തിന് കീഴില്‍ വരുന്നതാണ് ഇ-സിഗററ്റെന്നും ആരോഗ്യ മന്ത്രാലയം . ലോക പുകയില ദിനത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
ഇ- സിഗററ്റുകളുെട...
യുഎഇ തലസ്ഥാനത്തെ സാമ്പത്തികവും ഭരണപരവുമായ അഴിമതികൾ രഹസ്യമായി റിപ്പോർട്ട് ചെയ്യാൻ വ്യക്തികളെ അനുവദിക്കുന്ന 'വാജിബ്' പ്ലാറ്റ്ഫോമിന് അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റിയുടെ അംഗീകാരം. സുതാര്യ - ഉത്തരവാദിത്തം ഭരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിയമലംഘനങ്ങൾ റിപ്പോര്‍ട്ട്...