‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി സന്ദർശകർക്ക് പ്രത്യേക സെഷനുകളിൽ മുൻകൂട്ടി ബുക്ക് ചെയ്ത് പങ്കെടുക്കാൻ അവസരം. നവംബർ 6 മുതൽ 17 വരെ നടക്കുന്ന പുസ്തകോത്സവത്തിൽ പുസ്തക പ്രദർശനത്തിന് പുറമേ 500ൽ...
ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയർ അവാർഡുകൾ 2024-നായി അപേക്ഷകൾ ക്ഷണിച്ചുതുടങ്ങിയതായി ഷാർജ ബുക്ക് അതോറിറ്റി. അറബി ഉൾപ്പടെ അന്തർദ്ദേശീയ സാഹിത്യത്തിനുള്ള സംഭാവനകൾക്കായി രചയിതാക്കളെയും പ്രസാധകരെയും വിവർത്തകരെയും ആദരിക്കുന്നതിൻ്റെ ഭാഗമായാണ് അവാർഡെന്നും ഷാർജ ബുക്ക്...
ദുബായ് എമിറേറ്റിൻ്റെ ഗ്രീൻ ഡ്രൈവ് വർദ്ധിപ്പിക്കുന്നതിനായി പുതിയ അതോറിറ്റി രൂപീകരിക്കാൻ വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഉത്തരവിട്ടു. പുതുതായി ആരംഭിച്ച ബോഡിയുടെ ഡയറക്ടർ ജനറലായി ഷെയ്ഖ് മുഹമ്മദ്...
പൊതു ജീവനക്കാരനെ ആക്രമിക്കുന്നവർക്ക് കനത്ത പിഴയും ജയിൽ ശിക്ഷയുമാണ് യുഎഇ ചുമത്തുന്നത്. ജീവനക്കാരെ കയ്യേറ്റം ചെയ്യുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകുകയും അവർക്കെതിരായ ആക്രമണത്തിന്റെ തരങ്ങളും ശിക്ഷയും അറിയിക്കുകയും ചെയ്തിട്ടുണ്ട്.
തങ്ങളുടെ ജോലി ചെയ്യാൻ...
തൊഴിലുടമകളുമായി നിയമപരമായ തർക്കം നിലനിൽക്കുന്ന പ്രവാസികള്‍ക്ക് അഭയകേന്ദ്രം സ്ഥാപിക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിൻ്റെ അറിയിപ്പ്. നിലവിലുളള വനിതാ അഭയകേന്ദ്രത്തിൻ്റെ മാതൃകയില്‍ പ്രവാസികളായ പുരുഷന്‍മാരെ താമസിപ്പിക്കുന്നതിനാണ് അഭയകേന്ദ്രം ആരംഭിക്കുന്നതെന്നും അധികൃതർ അറിയിച്ചു....
എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയിയിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരേ യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) രംഗത്ത്. എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെട്ട സോഷ്യൽ...