‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ മെഗാ താരലേലം സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. നവംബർ 24, 25 തീയതികളിലാണ് താരലേലം നടക്കുക. 1,574 കളിക്കാരാണ് ലേലത്തിൽ പങ്കെടുക്കാനായി രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
ലേലത്തിനുള്ള താരങ്ങളുടെ രജിസ്ട്രേഷൻ തിങ്കളാഴ്ചയാണ്...
വാഹനത്തിന് ഫാൻസി നമ്പർ വേണമെന്നാണോ നിങ്ങളുടെ ആഗ്രഹം. എങ്കിൽ അതിനായി സുവർണ്ണാവസരമൊരുക്കുകയാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ആർടിഎയുടെ ഓൺലൈൻ ലേലത്തിൽ പങ്കെടുത്ത് നിങ്ങളുടെ കാറുകൾക്കും മോട്ടോർ ബൈക്കുകൾക്കും ഫാൻസി...
ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണയുടെ 'ഗോൾഡൻ ബോൾ' മറക്കാൻ ഫുട്ബോൾ ആരാധകർക്ക് ഒരിക്കലും സാധിക്കില്ല. ലോകത്തെ മുഴുവൻ അതിശയിപ്പിച്ച മാന്ത്രിക പ്രകടനത്തിനാണ് അദ്ദേഹത്തിന് 'ഗോൾഡൻ ബോൾ' പുരസ്കാരമായി ലഭിച്ചത്. ഇപ്പോൾ ഈ ഗോൾഡൻ...
വാഹനത്തിന് ഫാൻസി നമ്പർ വേണമെന്നാണോ നിങ്ങളുടെ ആഗ്രഹം. എങ്കിൽ അതിനായി സുവർണ്ണാവസരമൊരുക്കുകയാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ആർടിഎയുടെ ഓൺലൈൻ ലേലത്തിൽ പങ്കെടുത്ത് നിങ്ങളുടെ കാറുകൾക്കും മോട്ടോർ ബൈക്കുകൾക്കും ഫാൻസി...
ലോക പ്രശസ്തരായവർ ഉപയോഗിച്ചിരുന്ന വാഹനം സ്വന്തമാക്കുക എന്നത് ഒരു അന്തസ് തന്നെയാണ്. അവരുടെ കാലശേഷം ലേലത്തിൽ വയ്ക്കുന്നതോടെയാണ് അവ നേടാൻ പൊതുജനങ്ങൾക്ക് അവസരം ലഭിക്കുന്നത്. അത്തരത്തിൽ എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന വാഹനം ലേലത്തിൽ...