‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
റമദാൻ മാസത്തിലെ ഭിക്ഷാടന വിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായി ആദ്യ രണ്ടാഴ്ചയ്ക്കിടെ 202 യാചകരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. റമദാൻ മാസത്തിൽ ജനങ്ങളുടെ സഹതാപവും പെരുമാറ്റവും മുതലെടുത്ത് ഭിക്ഷ യാചിക്കുന്നവരുടെ എണ്ണം കൂടിയതോടെ...
അരവിന്ദ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും ജയിലിൽ കിടന്നുകൊണ്ട് ചുമതലകൾ നിറവേറ്റുമെന്നും വ്യക്തമാക്കി എഎപി. മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് എഎപി...
സ്ത്രീ വേഷത്തിലെത്തി ഭിക്ഷാടനം നടത്തിയ യുവാവ് ദുബായിൽ അറസ്റ്റിൽ. ഇന്ന് പർദ്ദ ധരിച്ച് പള്ളിക്ക് സമീപമിരുന്ന് ഭിക്ഷ യാചിക്കുകയായിരുന്ന അറബ് യുവാവിനെയാണ് ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭിക്ഷാടനം നടത്തുന്ന സ്ത്രീകളോട് ജനങ്ങൾ പുരുഷൻമാരേക്കാൾ...
കൊടൈക്കനാലിലെ ഗുണ കേവിലെ നിരോധിത മേഖലയിൽ ഇറങ്ങിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. മഞ്ഞുമ്മൽ ബോയ്സ് കണ്ടതിന്റെ ആവേശത്തിൽ കേവിൽ ഇറങ്ങിയ റാണിപേട്ട് സ്വദേശികളായ എസ്.വിജയ് (24), പി.ഭരത് (24), പി.രഞ്ജിത് കുമാർ (24)...
രണ്ട് വർഷം മുമ്പ് ഭാഗ്യവാനെന്ന് പ്രകീർത്തിച്ച് കേരളം ചുമലിലേറ്റി നടന്നയാൾ. ഇന്ന് ആ ഭാഗ്യശാലിയെ പുച്ഛത്തോടെയാണ് ജനം വീക്ഷിക്കുന്നത്. എന്താണ് സംഭവമെന്നല്ലേ. ഇന്നലെ കോട്ടയം കുമരകത്ത് വെച്ച് കഞ്ചാവുമായി ഒരാൾ എക്സൈസിന്റെ പിടിയിലായി....
പലനാൾ കള്ളൽ ഒരുനാൾ പിടിയിൽ എന്നാണല്ലോ. അത്തരത്തിൽ വർഷങ്ങളോളം തട്ടിപ്പ് നടത്തിയ ഒരാൾ ഒടുവിൽ എഫ്.ബി.ഐ കസ്റ്റഡിയിലായി. എമിറാത്തി രാജകുമാരനെന്ന വ്യാജേന നിക്ഷേപകരിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹങ്ങൾ തട്ടിയെടുത്ത് കടന്ന 38കാരനായ അലക്സ്...