‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ലൈസൻസില്ലാതെ ഇ-സിഗരറ്റുകൾ വിറ്റതിന് അജ്മാനിൽ രണ്ടുപേർ അറസ്റ്റിൽ. 7,97,555 ഇ-സിഗരറ്റുകൾ വില്പന നടത്തുകയും സംഭരിക്കുകയും ചെയ്തതിന് രണ്ട് ഏഷ്യൻ പൗരന്മാരെയാണ് അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തത്.
നികുതി വെട്ടിപ്പ് നടത്തി ലൈസൻസില്ലാതെ ഇ-സിഗരറ്റുകൾ വൻതോതിൽ...
കാലഹരണപ്പെട്ട കോഴി ഇറച്ചി വിറ്റതിനും കൈവശം വെച്ചതിനും പ്രവാസികൾ സൗദിയിൽ അറസ്റ്റിൽ. 55 ടൺ കോഴി ഇറച്ചി പ്രദർശിപ്പിച്ചതിനും വിൽപന നടത്തിയതിനും മൂന്ന് പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇറച്ചി...
ഈ വർഷം ഇതുവരെ 260 തൊഴിൽ തട്ടിപ്പുകൾ രജിസ്റ്റർ ചെയ്തതായി ഷാർജ പൊലീസ്. സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്താനും നിരവധി പേരെ അറസ്റ്റ് ചെയ്യാനും വൻതുക കണ്ടെടുക്കാനും കഴിഞ്ഞെന്നും റിപ്പോർട്ട്.
പണം കൈപ്പറ്റി റിക്രൂട്ട്മെൻ്റ്...
അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘത്തെ പിടികൂടി ഷാർജ പൊലീസ്. അഞ്ച് പേരടങ്ങുന്ന തട്ടിപ്പ് സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 3 മില്യൺ ദിർഹവും തട്ടിപ്പിനുപയോഗിച്ചിരുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു.
യുഎഇക്ക് പുറത്ത് നിന്നാണ് സംഘം...
പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിലായി. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി.
കോയമ്പത്തൂർ...
ബാങ്കിംഗ് വിവരങ്ങൾ ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തിയ 494 പേർ ദുബായിൽ അറസ്റ്റിൽ. കഴിഞ്ഞ ഒരു വർഷത്തിനിടെ ബാങ്ക് ഇടപാടുകാരെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തിയവരാണ് പിടിയിലായത്. തട്ടിപ്പുകൾ നടത്താൻ ഉപയോഗിച്ച മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ,...