‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വ്യാജ െഎഇഎല്‍ടിഎസ് സര്‍ട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത സംഘം ദുബായ് പൊലീസിന്‍റെ പിടിയിലായി. പതിനായിരം ദിര്‍ഹം ഈടാക്കിയാണ് ആളുകൾക്ക് ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നല്‍കിയിരുന്നത്.
തട്ടിപ്പുകാര്‍ അഡ്വാന്‍സ് പേമെന്‍റായി 5000 ദിര്‍ഹം ഈടാക്കും. പിന്നീട് പരീക്ഷാര്‍ത്ഥികൾക്ക്...
ദുബായില്‍ വാഹനങ്ങൾ ചീറിപ്പായുന്ന റോഡിന് നടുവിൽ തലയണയുമായി ഉറങ്ങാനെത്തിയ യുവാവ് അറസ്റ്റിലായി.. ദേര അൽമുറഖ ബാത്തിലാണ് സംഭവം.. ട്രാഫിക് സിഗ്നലിന് സമീപം നടുറോഡില്‍ യുവാവ് കിടക്കുന്ന ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചു.
റോഡില്‍ കിടക്കുന്ന...
കഴിഞ്ഞ 18 മാസത്തിനിടെ ലൈസൻസില്ലാത്ത മസാജ് സെന്ററുകളുടെ പ്രവർത്തനത്തിലോ പ്രചാരണത്തിലോ ഉൾപ്പെട്ട 879 പേരെ അറസ്റ്റ് ചെയ്താതായി ദുബായ് പോലീസ്. മസാജ് കാർഡുകൾ വിതരണം ചെയ്തതിന് 309 പേരും പൊതു മര്യാദ ലംഘിച്ച...
സൗദിയില്‍നിന്ന് ഉറവിടം വ്യക്തമാക്കാത്ത പണം വിദേശത്തേക്ക് അയച്ച രണ്ട് പ്രവാസികൾ പിടിയില്‍. അനധികൃത പണമിടപാട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ സിറിയന്‍ സ്വദേശികളായ ഇവരില്‍നിന്ന് 5,85,490...
മസാജ് സേവനങ്ങളുടെ മറവില്‍ ആളുകളെ കബളിപ്പിച്ച് കത്തിമുനയില്‍ കവര്‍ച്ച നടത്തുന്ന സംഘം ഷാര്‍ജ പൊലീസിന്‍റെ പിടിയില്‍. അഞ്ച് ഏഷ്യന്‍ വംശജരാണ് അറസ്റ്റിലായത്. ഇവര്‍ കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിന്‍റെ...
പത്ര ചോൾ കുംഭകോണകേസുമായി ബന്ധപ്പെട്ട് ശിവസേന എം പി സഞ്ജയ് റാവത്തിനെ ഇ.ഡി കസ്റ്റടിയിലെടുത്തു. റാവത്തിനും ഭാര്യ വർഷം റാവത്തിനും കള്ളപ്പണം വെളുപ്പിക്കളിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. ദാദറിൽ വർഷ വാങ്ങിയ ഫ്ലാറ്റ് ഇതിൽ...