‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി പുതിയ ചരിത്രം കുറിയ്ക്കാൻ ഒരുങ്ങുന്നു. ബഹിരാകാശത്ത് ചുവടുവയ്ക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാൻ ഒരുങ്ങുകയാണ് അദ്ദേഹം. ഏപ്രിൽ 28നാണ് ആകാശ നടത്തം.
ദുബായ് കിരീടാവകാശി ശൈഖ് ഹംദാനാണ്...
വിവിധ മേഖലകളിൽ പ്രഗൽഭരായ ആയിരം അറബ് പൌരൻ മാരെ പ്രോത്സാഹിപ്പിക്കുന്ന ഗ്രേറ്റ് അറബ് മൈൻഡ്സ് സംരംഭവുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചകൾ നടത്തി യുഎഇ വൈസ് പ്രസിഡൻ്രും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്...
അറബ് മാതൃദിനത്തിൽ എല്ലാ അമ്മമാർക്കും ആശംസകളുമായി ഭരണാധികാരികൾ. അമ്മമാർ സ്നേഹത്തിന്റെയും ശക്തിയുടെയും പ്രചോദനത്തിൻ്റെയും അചഞ്ചലമായ ഉറവിടം" എന്ന് പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നെഹ്യാൻ്റെ ആശംസ. തൻ്റെ മാതാവും രാഷ്ട്ര...
2023-ലെ ഏറ്റവും മികച്ച അറബ് ടൂറിസ്റ്റ് നഗരത്തിനുള്ള അവാർഡ് ഷാർജ എമിറേറ്റിലെ ഖോർഫക്കൻ നഗരം നേടിയതായി അറബ് യൂണിയൻ ഫോർ ടൂറിസ്റ്റ് മീഡിയ അറിയിച്ചു. ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് ചെയർമാൻ ഡോ.അബ്ദുൾ...
യുദ്ധവിരുദ്ധ നിലപാടുമായി യുഎഇ ഇരുപതാമത് അറബ് മീഡിയ ഫോറത്തില്‍. യുക്രൈന്‍ - റഷ്യ പോരാട്ടത്തിന്റെ ഭാഗമായാണ് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവും മുൻ വിദേശകാര്യ മന്ത്രിയുമായ ഡോ. അൻവർ ഗർഗാഷ് നിലപാട് വ്യക്തമാക്കിയത്.
പ്രാകൃത...