‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയർ അവാർഡുകൾ 2024-നായി അപേക്ഷകൾ ക്ഷണിച്ചുതുടങ്ങിയതായി ഷാർജ ബുക്ക് അതോറിറ്റി. അറബി ഉൾപ്പടെ അന്തർദ്ദേശീയ സാഹിത്യത്തിനുള്ള സംഭാവനകൾക്കായി രചയിതാക്കളെയും പ്രസാധകരെയും വിവർത്തകരെയും ആദരിക്കുന്നതിൻ്റെ ഭാഗമായാണ് അവാർഡെന്നും ഷാർജ ബുക്ക്...
കറൻസിയുടെ വിനിമയ നിരക്ക് അറിയാൻ ഇനി ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. ലോകത്തിലെ ഏത് കറൻസിയുടെയും വിനിമയ നിരക്ക് അതിവേഗം അറിയാൻ ഇതാ ഒരു കിടിലൻ ആപ്പ്. കറൻസി കൺവേർട്ടറായ 'ഫോറക്സ് ബ്രോക്കേഴ്സ്' (forex brokers)...
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് ബിസിസിഐ. നിലവിലെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ കാലാവധി ജൂണിൽ അവസാനിക്കാനിരിക്കെയാണ് ബിസിസിഐ പുതിയ പരിശീലകനായി അപേക്ഷ ക്ഷണിച്ചത്. മൂന്നര വർഷത്തേക്കാണ് നിയമനം....
വർത്തമാന കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് സമൂഹ മാധ്യമങ്ങളിലാണ്. വിളിച്ചു സംസാരിക്കാനും ചാറ്റ് ചെയ്യാനും ചിത്രങ്ങൾ കൈമാറാനും പണമിടപാടുകൾ നടത്താനും തുടങ്ങി എല്ലാ കാര്യത്തിനും ഇന്ന് സമൂഹ മാധ്യമങ്ങളുണ്ട്. എല്ലാത്തിനും...
ലേല നടപടികൾക്കായി പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയം നടത്തുന്ന വിവിധ ലേലങ്ങളിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്കായി 'സൗം' എന്ന ആപ്ലിക്കേഷനാണ് ആരംഭിച്ചിരിക്കുന്നത്. ലേല നടപടികളിൽ ഏകജാലക സംവിധാനം നടപ്പിലാക്കുന്നതിന്റെ...
യുഎഇയിൽ യുവജന മന്ത്രിയാകുന്നതിന് താത്പര്യമുള്ള യുവതിയുവാക്കന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം...