‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ജയറാമിന്റെയും പാർവതിയുടെയും മക്കളുടെ വിവാഹനിശ്ചയ ചടങ്ങ് നടന്ന വേദി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട് ചടങ്ങൊരുക്കിയത് നടിയും ഗായികയുമായ അപർണ ബാലമുരളിയായിരുന്നു എന്ന വാർത്തയും പ്രേക്ഷകർക്ക് ഒരു സർപ്രൈസ് ആയിരുന്നു. അപർണ നേതൃത്വം...
ഒരു നടി എന്നതിലുപരി ഒരു സംരംഭക കൂടിയാണ് ദേശീയ പുരസ്കാര ജേതാവായ അപർണ ബാലമുരളി. ജയറാമിന്റെയും പാർവതിയുടെയും മക്കളായ കാളിദാസിന്റെയും മാളവികയുടെയും വിവാഹനിശ്ചയ ചടങ്ങുകൾ ഒരുക്കിയാണ് അപർണ ബാലമുരളി ഇപ്പോൾ ശ്രദ്ധേയയായിരിക്കുന്നത്. അപർണ...
ദേശീയ പുരസ്കാര ജേതാവായ സിനിമാ താരം അപർണ ബാലമുരളിയ്ക്ക് വ്യത്യസ്തമായ പിറന്നാൾ ആശംസകൾ നേർന്ന് നടൻ രമേശ് പിഷാരടി. എല്ലാ താരങ്ങളുടെയും പിറന്നാൾ ദിനത്തിൽ ആശംസകളുമായി എത്തുന്ന താരമാണ് രമേശ് പിഷാരടി. എന്നാൽ...
രാമായണം പ്രമേയമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത പ്രഭാസ് ചിത്രം 'ആദിപുരുഷ്' തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസിന് മുൻപും ശേഷവും ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രം കൂടിയാണിത്. ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും...
ഗുസ്തിതാരങ്ങള്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ താരങ്ങൾക്ക് പിന്തുണയുമായി നടി അപര്‍ണ ബാലമുരളി രംഗത്ത്. രാജ്യത്തിന്റെ ചാമ്പ്യന്മാരോട് ഇങ്ങനെ പെരുമാറുന്നത് കാണുന്നത് ഹൃദയഭേദകമാണെന്നായിരുന്നു’ താരങ്ങളെ റോഡില്‍ വലിച്ചിഴക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അപര്‍ണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്....
ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അഭിമാനമായി മാറിയ അപർണ ബാലമുരളി മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയാകുമ്പോൾ വീണ്ടും ചർച്ചയാകുന്നത് 'സുരരൈ പോട്ര് ' എന്ന ചിത്രമാണ്. ചിത്രത്തിൽ അപർണ ജീവൻ നൽകിയ ബൊമ്മി എന്ന...